ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം; മഞ്ജു വാര്യരുടെ പ്രതികരണം

കാസര്‍ഗോഡ്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച ദിവസം, കേസില്‍ ഒന്നാം സാക്ഷിയായ നടി മഞ്ജു വാര്യര്‍ പൊതുപരിപാടിയില്‍ സജീവമായിരുന്നു.

ഇന്നലെ കാസര്‍ഗോഡ് മാണിയാട്ട് നടന്ന എന്‍എന്‍ പിള്ള നാടകോത്സസമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു മഞ്ജു. നടന്‍ വിജയരാഘവനൊപ്പം വേദിയിലെത്തിയ മഞ്ജുവിനെ ആയിരങ്ങള്‍ ആവേശത്തോടെയാണ് വരവേറ്റത്.

കുറ്റപത്രം കോടതിയില്‍ സമര്‍പിച്ചതും അതില്‍ മുഖ്യസാക്ഷി മഞ്ജുവാണെന്നും വാര്‍ത്ത വന്ന സമയത്താണ് താരം വേദിയില്‍ എത്തിയത്.

എന്നാല്‍ ആ വാര്‍ത്തകളിലൊന്നും സ്പര്‍ശിക്കാതെ കാണികളുടെ മുന്നില്‍ താന്‍ പൂര്‍ണ സന്തുഷ്ടയാണെന്ന് ബോധ്യപ്പെടുത്തിയാണ് മഞ്ജു വേദി വിട്ടത്.

ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് സംബന്ധിച്ച് മാധ്യമങ്ങള്‍ കാണാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കുന്നില്ലെന്ന് മഞ്ജു സംഘാടകര്‍ മുഖേനെ അറിയിച്ചിരുന്നു. മാധ്യമങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്നും സംഘാടകരോട് മഞ്ജു ആവശ്യപെട്ടിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത ശേഷം മഞ്ജു പാലക്കാട്ടേക്ക് പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News