കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉപരാഷ്ട്രപതിയും; കേരളത്തില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങളും പ്രതിഭാസമ്പന്നരായ ജനങ്ങളും

കൊച്ചി: പൊതുസ്വകാര്യ മേഖലകള്‍ കൈകോര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 160-ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും മികച്ച അടിസ്ഥാനസൗകര്യങ്ങളും പ്രതിഭാസമ്പന്നരായ ജനങ്ങളുമാണ് ഇവിടത്തേതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തുറമുഖം, ടെക്‌നോ പാര്‍ക്ക്, സാക്ഷരതാരംഗത്തെ മുന്നേറ്റം, ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍, നാടിന്റെ മനോഹാരിത ഇവയെല്ലാം രാജ്യത്തിന് മാതൃകയാക്കാവുന്നതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

”മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ സമാധാന ജീവിതം സംരക്ഷിക്കേണ്ടതുണ്ട്. സമാധാനമാണ് വികസനത്തിന് അടിത്തറ. വികസനപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഇനിയും ഒരുപാടു ദൂരം പോകാനുണ്ട്്. നിക്ഷേപാന്തരീക്ഷം ഇനിയും മെച്ചപ്പെടാനുണ്ട്്. സമ്പത്ത് സൃഷ്ടിച്ചാലേ അത് സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവര്‍ക്കിടയില്‍ വിതരണംചെയ്യാനാകൂ.”-അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി കെടി ജലീല്‍, കെവി തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, മേയര്‍ സൗമിനി ജയിന്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News