പുണ്യം പൂങ്കാവനം ഏഴാം വര്‍ഷത്തിലേക്ക്

മാലിന്യ മുക്ത ശബരിമല എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന പദ്ധതിയായ പുണ്യം പൂങ്കാവനം ഏഴാം വര്‍ഷത്തിലേക്ക് കടന്നു. ഈ വര്‍ഷവും ഐജി പി വിജയന്റെ നേതൃത്വത്തില്‍ പുണ്യം പൂങ്കാവനം പദ്ധതി സജീവമായിത്തന്നെ ശബരിമലയിലുണ്ട്.

സന്നിധാനത്തെത്തുന്ന എല്ലാവരും അയ്യപ്പന്മാരാണ്. അതുകൊണ്ടു തന്നെ അയ്യപ്പന്മാരിരിക്കുന്ന സ്ഥലം മാലിന്യ മുക്തമായിരിക്കണം. മാലിന്യ മുക്ത ശബരിമല എന്ന ആശയം മുന്നോട്ട വെച്ചതും പ്രാവര്‍ത്തികമാക്കിയതും ഐജി പി വിജയന്‍ ഐപിഎസ് ആണ്. 7 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ പദ്ധതി ഇപ്പോഴും സജീവമായിത്തന്നെ തുടരുന്നു.

സന്നിധാനത്തെത്തുന്ന ജഡ്ജി മുതല്‍ സാധാരണക്കാരന്‍ വരെ പുണ്യം പൂങ്കാവനത്തിന്റെ ഭാഗമാകും. വെറും മാലിന്യ മുക്ത ശബരിമല എന്നതിനപ്പുറം ഒരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യംകൂടെ പുണ്യം പൂങ്കാവനത്തിനുണ്ട്.

ശബരിമലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് ഒരു പരിധിവരെ നിയന്ത്രണം കൊണ്ടു വരാന്‍ പുണ്യം പൂങ്കാവനത്തിന് സാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News