മന്ത്രിസ്ഥാനം ഉറപ്പിച്ച് എന്‍സിപി; നേതാക്കളുടെ തിരക്കിട്ട ചര്‍ച്ചകള്‍ കോട്ടയത്ത്

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് NCP സംസ്ഥാന നേതൃത്വം എല്‍ഡിഎഫ് കണ്‍വീനര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കും.

മന്ത്രിസ്ഥാന വിഷയം ചര്‍ച്ചചെയ്യാനായി NCP സംസ്ഥാന നേതാക്കള്‍ ഇന്ന് വൈകുന്നേരം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, എ.കെ.ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതും വിഷയത്തില്‍ CPIയ്ക്ക് എതിര്‍പ്പില്ലാത്തതും ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം ഉറപ്പായിരിക്കുകയാണ്.
ഫോണ്‍കെണി വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രിസഭാ പ്രവേശനത്തിനുള്ള വഴി തുറന്നിരിക്കുന്നു. ഫോണ്‍ കെണിവിവാദത്തില്‍ എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായതിനെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം വീണ്ടും ശശീന്ദ്രന് നല്‍കണമെന്നാവശ്യവുമായി NCP സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയത്.

ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രിസ്ഥാനം തിരികെ കൊടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ NCP നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയ ജസ്റ്റിസ് പി.എസ്.ആന്റണി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ NCP സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും പച്ചക്കൊടി കാട്ടി. കൂടാതെ LDFലെ മറ്റൊരു പ്രധാന ഘടകകക്ഷിയായ CPIയ്ക്ക് എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പില്ല.

മന്ത്രിസഭാ പ്രവേശനം ചര്‍ച്ചചെയ്യാന്‍ NCP സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി കോട്ടയത്ത് കൂടിക്കാഴ്ച നടത്തും. CPIM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, CPI സംസ്ഥാന അദ്ധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ എന്നിവരും കോട്ടയത്ത് ഉള്ളതിനാല്‍ ഇവരുമായും NCP സംസ്ഥാന നേതൃത്വം ചര്‍ച്ചചെയ്യും.

അതിനുശേഷം LDF ലെ മറ്റ് ഘകകക്ഷി നേതാക്കളുമായി NCP നേതൃത്വം ഫോണില്‍ ആശയ വിനിമയം നടത്തും. വേണമെങ്കില്‍ അടുത്തദിവസം തന്നെ LDF യോഗവും ചേര്‍ന്നേയ്ക്കും.

എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കമെന്നാവശ്യപ്പെട്ടുള്ള കത്ത് NCP സംസ്ഥാന അദ്ധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്കും LDF കണ്‍വീനര്‍ക്കും കൈമാറും.

ഇതിനിടെ എ.കെ.ശശീന്ദ്രന്‍ രാവിലെ മന്ത്രി എ.കെ.ബാലനുമായി തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂമി വിഷയത്തില്‍ തോമസ് ചാണ്ടിയും രാജിവച്ചതോടെ നഷ്ടമായ മന്ത്രിസ്ഥാനമാണ് എ.കെ.ശശീന്ദ്രന്‍ ആദ്യം കുറ്റവിമുക്തനായതിനെ തുടര്‍ന്ന് ചഇജയ്ക്ക് വീണ്ടും കൈവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News