വാഹനപ്രേമികളേയും വിപണിയേയും ത്രസിപ്പിക്കാന്‍ 650 സി സി എൻഫീൽഡ് ഇന്ത്യയിലെത്തുന്നു

കുറച്ച് നാൾ മുമ്പ് ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച 650 സിസി ട്വിന്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണ് ഇന്ത്യയിലെത്താൻ പോകുന്നത്.

കഴിഞ്ഞ ദിവസം ഗോവയില്‍ നടന്ന റൈഡര്‍ മാനിയ 2017 ചടങ്ങിലാണ് കോണ്ടിനെന്റല്‍ GT 650, ഇന്റര്‍സെപ്റ്റര്‍ INT 650 എന്നീ രണ്ട് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചത്.

അടുത്ത വര്‍ഷം ഏപ്രിലില്‍ യൂറോപ്യന്‍ വിപണിയിലെത്തിയ ശേഷം ഇവിടെ രണ്ടു മോഡലുകളുടെയും വില്‍പന ആരംഭിക്കും. വില ഏകദേശം 3.5 ലക്ഷം രൂപ മുതല്‍ 4 ലക്ഷം വരെ പ്രതീക്ഷിക്കാം.

പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ആദ്യ ബൈക്കാണ് ഇവ രണ്ടും. നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് രൂപം മാറ്റിമറിച്ചാണ് പുതിയരൂപത്തിലെത്തുന്നത് റോയൽ എൻ ഫീൽഡ്.

രൂപത്തില്‍ പഴയ എന്‍ഫീല്‍ഡ് ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് ഇന്റര്‍സെപ്റ്ററിന്റെ ഡിസൈന്‍. ക്ലാസിക് സ്റ്റൈലുള്ള സ്ട്രീറ്റ് ബൈക്കാണിത്. ട്യൂബുലാര്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഇന്റര്‍സെപ്റ്ററിന്റെ നിര്‍മാണം. 2122 എംഎം ആണ് നീളം.

1165 എംഎം ഉയരവും 789 എംഎം വീതിയും 174 എഎംഎം ഗ്രൗഡ് ക്ലിയറന്‍സും 202 കിലോഗ്രാം ഭാരവും ഇതിനുണ്ട്. വിന്റേജ് രൂപത്തിലാണ് റൗണ്ട് ഹെഡ്ലൈറ്റും ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും.

പുതിയ 648 സിസി എയര്‍ കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീഡാണ് ഗിയര്‍ബോക്സ്. കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റിലാണ് ഇവയുടെ നിര്‍മാണം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel