ഹാഷിഷിന് ഹാഷ്ടാഗ് ഇട്ടവര്‍ക്ക് എക്സൈസിന്‍റെ വിലങ്ങ്; 11 ലക്ഷത്തിന്‍റെ ഹാഷിഷ് ഓയില്‍ വാട്സ്ആപ്പിലൂടെ വില്‍പ്പനയ്ക്കെത്തിച്ചവര്‍ തൃശൂരില്‍ പിടിയില്‍

വാട്സപ്പ് ഗ്രൂപ്പു വ‍ഴി ആവശ്യക്കാരെ കണ്ടെത്തി ഹാഷിഷ് ഓയില്‍ വില്‍പന നടത്തിയ സംഘം തൃശൂരില്‍ പിടില്‍.

പതിനൊന്ന് ലക്ഷം രൂപയുടെ ഹാഷിഷ് ഒയിലുമായാണ് മലപ്പുറം പാലപ്പെട്ടി സ്വദേശികളായ ആലുങ്ങല്‍ ജാബിര്‍, പുളിക്കല്‍ നൗഷാദ് എന്നിവര്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച ഹാഷിഷ് ഓയിലുമായി തൃശൂര്‍ പു‍ഴയ്ക്കലില്‍ നിന്നാണ് സംഘം പിടിയിലായത്.

ക‍ഴിഞ്ഞ ദിവസം പതിമൂന്ന് ഗ്രാം ഹാഷിഷ് ഓയിലുമായി പെരുവല്ലൂരില്‍ നിന്ന് പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. ആവശ്യക്കാരായി നടിച്ച് തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ സമീപിക്കുകയായിരുന്നു.

ആദ്യം മടിച്ചെങ്കിലും വലിയ തുക വാഗ്ദാനം ചെയ്തതോടെ ആവശ്യപ്പെടുന്നയിടത്ത് സാധനം എത്തിക്കാമെന്ന് നിലയിലായി. പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലെത്തിയ ജാബിറിനെയും നൗഷാദിനെയും എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

കഞ്ചാവിനേക്കാള്‍ സുരക്ഷിതമായി വിപണനെ ചെയ്യമെന്നതും ലഹരി കൂടുതലുള്ളതിനാല്‍ പെട്ടെന്ന് പണം സമ്പാദിക്കാമെന്നുമുള്ള ചിന്തലിയാണ് ഹാഷിഷ് വില്‍പനയിലേക്ക് തിരിയാന്‍ കാരണമെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി.

2 ലക്ഷം രൂപക്ക് വിശാഖപട്ടണത്തുനിന്നും വാങ്ങിയ ഓയിൽ 10 ഗ്രാം വീതമുള്ള ചെറിയ ഡപ്പികളിൽ ആക്കിയാണ് വില്പന നടത്തിയിയരുന്നത്. ഒരു ഗ്രാമിന് 2000 രൂപയാണ് പ്രതികൾ ആവശ്യക്കാരിൽനിന്നും ഈടാക്കിരുന്നത്.

കോളേജുകളിൽ ‘sleeping gum’ എന്ന പേരിൽ അറിയപ്പെടുന്ന ഹാഷിഷ് ഓയിൽ ഒരുപാട് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നുണ്ടെന്നു പ്രതികൾ പറഞ്ഞു. ‘ഹാഷ് ടാഗ്’ എന്ന പേരിൽ ഉപയോഗിക്കുന്നവരുടെ whatsapp ഗ്രൂപ്പ് വരെ ഉണ്ടെന്നു ഇവര്‍ വ്യക്തമാക്കി.

ഓയില്‍ പുരട്ടിയ ഒരു സിഗരറ്റു ഉപയോഗിച്ചാൽ 4 മണിക്കൂർ വരെ വീര്യം നിലനിൽക്കും. ഹാഷിഷ് പുരട്ടിയ സിഗരറ്റകള്‍ സൗജന്യമായി വലിക്കാൻ കൊടുത്താണ് വിദ്യർത്ഥികളെ ആകർഷിച്ചിരുന്നത്

തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അജയ്കുമാർ, എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ അസ്സി എക്‌സൈസ് ഇൻസ്‌പെക്ടർ ജയചന്ദ്രൻ.

സിവിൽ എക്‌സൈസ് ഓഫീസർ കൃഷ്ണപ്രസാദ്‌, തൃശൂർ എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ദക്ഷിണാമൂർത്തി, ജോസഫ്, സന്തോഷ്ബാബു, സുധീർകുമാർ, ബിജു, ദേവദാസ്, സണ്ണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

അസി എക്‌സൈസ് കമ്മിഷണർ ഷാജി രാജൻ, തൃശൂർ എക്‌സൈസ് സിഐ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News