അന്ന് മമ്മൂട്ടിയുടെ സഹതാരം; ഇന്ന് തമിഴകത്തിന്റ സൂപ്പര്‍ നായകന്‍;ഒടുവില്‍ ചിയാന്‍ വിക്രം മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു

മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്ത് ഒടുവില്‍ താരരാജാവായ നടനാണ് ചിയാന്‍ വിക്രം. മമ്മൂട്ടിയുടെ സഹതാരമായാണ് വിക്രം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളതത്രയും.

തമിഴില്‍ തിരക്കേറിയ താരമായ ശേഷം മലയാളത്തിലേക്ക് ഒരു തിരിച്ചു വരവുണ്ടാവുമോ എന്ന ചോദ്യത്തിന് തനിക്ക് യോജിക്കുന്ന കഥാപാത്രമെങ്കില്‍ ചെയ്യുമെന്നാണ് വിക്രം പ്രതികരിച്ചിട്ടുള്ളത്.

ഒടുവില്‍ മലയാളത്തിലേക്കൊരു തിരിച്ചുവരവു നടത്തുകയാണ് വിക്രം. ബിജു മേനോനെ നായകനാക്കി തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ എന്ന ചിത്രത്തിലാണ് വിക്രം അതിഥി താരമായി എത്തുന്നത്.

വിക്രമിന്റെ ഇരുമുഖന്‍ ,ചിത്രീകരണം നടക്കാന്‍ പോകുന്ന സാമി 2 , എന്നീ ചിത്രങ്ങളുടെ നിര്‍മാണം ഷിബു തമീന്‍സ് ആണ്.

ആ ബന്ധമാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.  എറണാകുളം , ചെന്നൈ, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് .

ചെന്നൈയില്‍ ഷൂട്ടിങിനായി രണ്ടു ദിവസത്തെ ഡേറ്റ് വിക്രം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ധ്രുവം മാഫിയ ഇതാ ഒരു സ്‌നേഹഗാഥ, സൈന്യം തുടങ്ങിയവയാണ് വിക്രത്തിന്റെ മലയാള ചിത്രങ്ങള്‍. ഇന്ദ്രപ്രസ്ഥമാണ വിക്രം അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here