തണുപ്പ് തുടങ്ങി….സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

ശൈത്യകാലം ശ്വാസകോശരോഗങ്ങളുടെ കാലമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.അതുകൊണ്ട് തന്നെ തണുപ്പ് കൂടുമ്പോള്‍ ചിലര്‍ക്കായി ഡോക്ടര്‍മാര്‍ പ്രധാനപ്പെട്ട ചില മുന്‍കരുതലുകളും മുന്നറിയിപ്പുമൊക്കെ നല്‍കുന്നുമുണ്ട്.ശൈത്യകാലത്ത് ആസ്ത്മ രോഗികളാണ് സൂക്ഷിക്കേണ്ടത്.

തണുപ്പുകാലത്ത് ഈര്‍പ്പം കൂടുന്നതും കാറ്റില്ലാത്തതും പൂമ്പൊടികളും മറ്റു പൊടിപടലങ്ങളും അന്തരീക്ഷത്തിലെ താ‍ഴത്തെ പാളിയില്‍ തങ്ങിനില്‍ക്കുന്നതും അലര്‍ജിയ്ക്കും ആസ്ത്മയ്ക്കും കാരണമാകും.

അതുകൊണ്ട് ശൈത്യകാലത്ത് ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.അതിരുവിട്ട തണുപ്പ് ശ്വാസനാളങ്ങളുടെ പ്രതിരോധം കുറയ്ക്കും.

മഞ്ഞുകാലത്ത് ചില മുന്‍കരുതലുകള്‍ എടുത്താല്‍ ശ്വാസകോശ രോഗങ്ങള്‍ ഒരു പരിധിവരെ ഒ‍ഴിവാക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയാണ്.

ആസ്ത്മ,അലര്‍ജി മുതലായ രോഗമുള്ളവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍,ഇന്‍ഹെലര്‍ തുടങ്ങിയവ കൃത്യമായി ഉപയോഗിക്കണമെന്നതാണ് പല്‍മനോളജിസ്റ്റുകളുടെ ഒരു നിര്‍ദ്ദേശം.പുകവലി പൂര്‍ണ്ണമായും ഒ‍ഴിവാക്കണം,താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

വ്യായാമം പതിവാക്കുക,സീലിംങ് ഫാന്‍,ജനാലകള്‍,കര്‍ട്ടന്‍ ഇവയൊക്കെ മാസത്തിലൊരിക്കല്‍ വൃത്തിയാക്കുക,കിടപ്പുമുറിയില്‍ വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയാണ്.

അമിതാഹാരം അ‍ഴിവാക്കുക,ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക,ദൂരയാത്രകള്‍ ക‍ഴിവതും ഒ‍ഴിവാക്കുക എന്നിങ്ങനെയുള്ളവയും ഡോക്ടര്‍മാരുടെ മുന്‍കരുതല്‍ നടപടികളില്‍പെടുന്നു.

മഞ്ഞുകാലം അസുഖകാലമാക്കി മാറ്റാതിരിക്കാന്‍ ഇത്തരം മുന്‍കരുതലുകള്‍ സഹായകരമാകുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ആസ്തമ രോഗികള്‍ക്കായി ഒരു ആസ്തമ ആക്ഷന്‍ പ്ലാനും നിര്‍ദ്ദേശിക്കുന്നുണ്ട്.സ്വന്തം ഡോക്ടറുടെ ഉപദേശം ഉപകാരപ്രദമാക്കുക എന്നതാണ് ഈ കാലത്ത് ചെയ്യേണ്ടതെന്നതും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News