കള്ളപണനിരോധന നിയമത്തിലെ കര്‍ശന ജാമ്യവ്യവസ്ഥകള്‍ റദാക്കി; കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി

കള്ളപണനിരോധന നിയമത്തിലെ കര്‍ശന

മ്യവ്യവസ്ഥകള്‍ സുപ്രീംകോടതി റദാക്കി. ഇവ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി.കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി.

കള്ളപണ ഇടപാടുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജ്യാമ്യം നല്‍കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ ആവശ്യമാണന്ന് കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി.

കള്ളപണനിരോധന നിയമത്തിലെ നാല്‍പ്പതിയഞ്ചാം വ്യവസ്ഥ പ്രകാരം കേസില്‍ അകപ്പെടുന്നവര്‍ക്ക് രണ്ട് ജ്യാമ്യവ്യവസ്ഥകളാണ് ഉള്ളത്.

പബ്ലിക്ക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം നല്‍കരുത് എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. കേസില്‍ കുറ്റാരോപിതന്‍ നിരപരാധിയാണന്ന് കോടതിയ്ക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കാവു എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.

ഇത് രണ്ടും ജ്യാമ്യം എന്നന്നേയ്ക്കുമായി നിഷേധിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.രണ്ട് വ്യവസ്ഥകളും ഭരണഘടനാ വിരുദ്ധമാണ്.

ജാമ്യം നിയമവും ജയില്‍ അപവാദവും ആകണമെന്ന് പ്രമാണം ഇവിടെ ലംഘിക്കപ്പെട്ടു. കള്ളപണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ജയില്‍ നിയമവു ജാമ്യം അപവാദവുമായി മാറിയെന്ന് ജസ്റ്റിസ് രോഹിടണ്‍ നരിമാന്‍ അദ്ധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി.

എന്നാല്‍ കള്ളപണ ഇടപാടുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെ ശിക്ഷിക്കുന്നതിന് ഏറ്റവും സഹായകരമായ ചട്ടങ്ങളാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയ സുപ്രീംകോടതി നാല്‍പ്പത്തിയഞ്ചാം വ്യവസ്ഥ റദാക്കി. നേരത്തെ ഈ വ്യവസ്ഥകള്‍ പ്രകാരം കീഴ്ക്കോടതികള്‍ ജാമ്യം നിഷേധിച്ച മുഴുവന്‍ പേരുടേയും ജാമ്യാപേക്ഷകള്‍ വീണ്ടും പരിഗണിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News