പടയൊരുക്കത്തില്‍ പങ്കെടുക്കാനെത്തുവരുടെ ലക്ഷ്യം സോളാര്‍ കേസിലെ പ്രതികളെ ഒരുമിച്ച് കാണല്‍; എല്‍ ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമായി

കോട്ടയം: എല്‍ ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടന്ന യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും സോളാര്‍ അഴിമതിയും വിശദീകരിച്ച യോഗത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സോളര്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്‍ഡിന് ധൈര്യമുണ്ടോയെന്ന് കോടിയേരി ചോദിച്ചു.

സോളര്‍ റിപ്പോര്‍ട്ട് വായിച്ചതോടെയാണ് ഉമ്മന്‍ ചാണ്ടി വിഭാഗത്തെ എന്തുകൊണ്ടാണ് എ ഗ്രൂപ്പ് എന്ന് വിളിക്കുന്നതെന്ന് മനസിലായത്. ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പടയൊരുക്കമാണ് ചെന്നിത്തല നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

പടയൊരുക്കത്തിന് ആളുകൂടുന്നത് സോളാര്‍ കേസിലെ പ്രതികളെ ഒരുമിച്ച് കാണാനാണെന്നും കേരളത്തിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍, സിപിഐ ജില്ലാസെക്രട്ടറി സി കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News