ട്രെയിനില്‍ ഉഗ്രവിഷമുള്ള പാമ്പ്; യാത്രക്കാര്‍ നിലവിളിച്ചോടിയപ്പോള്‍ യുവാവിന്‍റെ സാഹസം; വീഡിയോ വൈറല്‍

ട്രെയിന്‍ യാത്ര സുരക്ഷിതമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഉഗ്രവിഷമുള്ള പാമ്പ് പൊടുന്നനെ പ്രത്യക്ഷപ്പെട്ടാല്‍ എന്തുചെയ്യും.

നിലവിളിച്ചുകൊണ്ട് ഓടുക എന്നതാണ് മിക്കവരും തെരഞ്ഞെടുക്കുന്ന വ‍ഴി. എന്നാല്‍ അപ്രതീക്ഷിതമായി കണ്ട പാമ്പിനെ  പിടിച്ച് നിലത്തടിച്ചുകൊന്ന യുവാവ് മാതൃകയായി.

ജക്കാര്‍ത്തയിലായിരുന്നു സംഭവം. നല്ല തിരക്കുള്ള സമയത്ത് ബെര്‍ത്തിനടിയിലായിരുന്നു പാമ്പിനെ കണ്ടത്. എല്ലാവരും പേടിച്ചോടിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ മാത്രം പേടിച്ചില്ല.

ഇയാള്‍ പാമ്പിനെ ബെര്‍ത്തില്‍നിന്നും വലിച്ചെടുത്ത് ഒറ്റയടിക്ക് കൊന്നു. എന്തായാലും യുവാവിന്‍റെ വീഡിയോ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel