ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കും: എ.പത്മകുമാര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

സ്വദേശി ദര്‍ശന്‍ സ്‌കീമില്‍ കേന്ദ്ര സര്‍ക്കാര്‍ ആറമ്മുള ക്ഷേത്ര വികസനത്തിനായി അനുവദിച്ച 5.77 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് ആറമ്മുള ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വികസനത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡ് ആലോചിച്ചപ്പോള്‍ ഏറ്റവും അടിയന്തരമായി തുടങ്ങാന്‍ കഴിയുന്നത് എന്ന നിലയിലാണ് പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ആറന്മുള എന്നിവിടങ്ങളിലെ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കാന്‍ തീരുമാനിച്ചത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

സ്വദേശി ദര്‍ശന്‍ സ്‌കീമില്‍ 100 കോടി രൂപയാണ് ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ബോര്‍ഡിന്റെ പ്രധാന ലക്ഷ്യമാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആറന്മുളയില്‍ നിന്നും തുടക്കം കുറിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

സ്വദേശി ദര്‍ശന്‍ സ്‌കീമില്‍ ലഭിച്ചിട്ടുള്ള 5.77 കോടി രൂപയില്‍ 1.66 കോടി രൂപ വിഐപി പവലിയന്റെ നിര്‍മാണത്തിനും 1.73 കോടി രൂപയ്ക്ക് നദിയില്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുമാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.

വള്ളസദ്യ നടക്കുന്ന സമയങ്ങളില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ സംസ്‌കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങള്‍ ആവശ്യമാണ്. ഇതിനുവേണ്ടി തുടങ്ങിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News