‘വിശ്വാസപൂര്‍വ്വം പ്രേക്ഷകര്‍’;വിശ്വാസപൂര്‍വ്വം മന്‍സൂറിനെ ഏറ്റെടുത്ത് സിനിമാപ്രേമികള്‍;ചിത്രം യൂട്യൂബില്‍ കണ്ടത് ലക്ഷങ്ങള്‍

വീരപുത്രനു ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വ്വം മന്‍സൂര്‍ യൂട്യൂബില്‍ ഹിറ്റാകുന്നു. ആറുലക്ഷത്തോളം ആളുകളാണ് ഇതുവരെ ചിത്രം കണ്ടത്.

ഇന്ത്യയുടെ വര്‍ത്തമാന ജീവിതാവസ്ഥയെ ചിത്രീകരിച്ച വിശ്വാസപൂര്‍വ്വം മന്‍സൂറില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകുന്ന ജീവിതം പെട്ടെന്ന് ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും പിടിയിലമരുകയും സ്നേഹബന്ധങ്ങളും രക്തബന്ധങ്ങളും വെല്ലുവിളി നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് ചിത്രീകരിക്കപ്പെടുന്നത്.

മഹാനഗരത്തില്‍നിന്നും ഓടിപ്പോകുന്ന ഒരു അമ്മയും മകളും വടക്കന്‍ മലബാറിലെ പുരാതനമായ തറവാട്ടില്‍ എത്തിപ്പെടുന്നതോടെ ആ വീട്ടിലെ മന്‍സൂര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന തകിടംമറിച്ചിലുകളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

സമകാലീന രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ആശാശരത്ത്, സറീനാവഹാബ്, രഞ്ജിപണിക്കര്‍, വി.കെ. ശ്രീരാമന്‍, ലിയോണി ലിഷോയ്, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, ആകാശ്, സെയ്ഫ് മുഹമ്മദ് എന്നിവരാണ് മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here