പീപ്പിള്‍ ഇംപാക്ട്: ഓയില്‍ പാം ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്: യുവതിക്ക് സസ്‌പെന്‍ഷന്‍

ഓയില്‍ പാം ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാനുള്ള ശ്രമം ഒളിക്യാമറയില്‍ പകര്‍ത്തി പീപ്പിള്‍ ടിവി റിപ്പോര്‍ട്ട് ചയ്തതിനെ തുടര്‍ന്ന് യുവതിയെ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തു.

ഓയില്‍ പാം സീനിയര്‍ മാനേജര്‍ യുവതിക്കെതിരെ ഏരൂര്‍ പോലീസിനു പരാതി നല്‍കി.
കമ്പനിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഷീബയോട് ശനിയാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും നോട്ടീസും നല്‍കി.

ഓയില്‍പാമില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാനുള്ള ഇതേ എസ്റ്റേറ്റിലെ ജീവനക്കാരിയുടെ ശ്രമമാണ് പീപ്പിള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി പുറത്തുവിട്ടത്.

തുടര്‍ന്ന് എസ്റ്റേറ്റ് മാനേജ്‌മെന്റ് വര്‍ക്കര്‍ ഷീബയെ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്യുകയും കമ്പനിയെ അപകീര്‍ത്തിപ്പെടുത്തും വിധം പ്രവര്‍ത്തിച്ച സംഭവത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും ഷീബയ്ക്ക് കമ്പനി നോട്ടീസ് നല്‍കുകയും ഏരൂര്‍ പോലീസില്‍ ഷീബയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സീനിയര്‍ മാനേജര്‍ ജയിംസ് പരാതിയും നല്‍കി.

താനും 1 ലക്ഷം രൂപ നല്‍കിയാണ് ജോലിക്ക് കയറിയതെന്നും അവര്‍ വെളിപ്പെടുത്തുകയും ചെയ്തു.കമ്പനിയുടെ അന്വേഷണവും ഇപ്പോഴത്തെ നടപടി കൂടാതെ വരുമെന്ന് സീനിയര്‍ മാനേജര്‍ സൂചന നല്‍കി.അതേ സമയം ഷീബയ്ക്ക് കോണ്‍ഗ്രസ്സുമയി യാതൊരു ബന്ധവും ഇല്ലെന്ന് ഐ.എന്‍.റ്റി. അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News