2ജി സ്‌പെക്ട്രത്തിന് ശേഷം വീണ്ടും അഴിമതിക്ക് കളമൊരുക്കി കേന്ദ്ര ടെലിക്കോം മന്ത്രാലയം; സ്‌പെക്ട്രം വില്‍പ്പന നടത്തുന്നത് ടെന്‍ണ്ടന്‍ ക്ഷണിക്കാതെ; തെളിവുകള്‍ സംസാരിക്കുന്നു

2ജി സ്‌പെക്ട്രം സമാനമായ അഴിമതിക്ക് വീണ്ടും കളമൊരുക്കി കേന്ദ്ര ടെലിക്കോം മന്ത്രാലയം.ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കുന്ന അത്യാധുനിക വി.ബാന്‍ഡ് സ്‌പെക്ട്രം വില്‍പ്പന നടത്തുന്നത് ടെന്‍ണ്ടന്‍ ക്ഷണിക്കാതെ.

ടെന്‍ണ്ടര്‍ വിളിക്കാതെ സ്‌പെക്ട്രം വില്‍പ്പനകള്‍ നടത്തരുതെന്ന 2 ജി കേസിലെ സുപ്രീംകോടതി വിധി മറികടന്നാണ് ടെലിക്കോം മന്ത്രാലയത്തിന്റെ നീക്കം.നാല് ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും.

ഡാറ്റാ ട്രാന്‍സഫര്‍ സ്പീഡ് 7 ജി.ബി.പിഎസ് വരെ വര്‍ദ്ധിപ്പിക്കുന്ന വി.ബാന്‍ഡ് വില്‍പ്പന നടത്താന്‍ കേന്ദ്ര ടെലിക്കോം മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നടപടികളാണ് ദൂരൂഹമാകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടെലിക്കോം മന്ത്രാലയം അവസാനമായിസ്‌പെക്ട്രം വിറ്റത് 65,789 കോടി രൂപയ്ക്ക്. ലേലത്തിലൂടെയാണ് ഇത്രവും ഉയര്‍ന്ന് തുക നല്‍കി സര്‍ക്കാരിന് ലഭിച്ചത്.

എന്നാല്‍ അതിനെക്കാള്‍ അത്യാധുനിക വി.ബാന്‍ഡ് സ്‌പെക്ട്രം വില്‍ക്കാന്‍ ടെന്‍ണ്ടര്‍ എന്ന രീതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു.ആദ്യം എത്തുന്നയാള്‍ക്ക് ആദ്യമെന്ന് രീതിയില്‍ ടെലിക്കോം കമ്പനികള്‍ക്ക് വി.ബാന്‍ഡ് സെപ്ക്ട്രം നല്‍കാമെന്നാണ് പുതിയ തീരുമാനം. ഇത് അഴിമതിയ്ക്ക് വളംവയ്ക്കുമെന്ന് ഉറപ്പ്.

രണ്ടാം യുപിഎ കാലത്തെ 2 ജി സ്പ്കെട്രം അഴിമതി കേസിന് കാരണമായത് ടെന്‍ണ്ടര്‍ ക്ഷണിക്കാതെ വില്‍പ്പന നടത്തിയതാണ്.

ഇതേ തുടര്‍ന്ന് 2ജി കേസിലെ 2002ലെ സുപ്രധാനമായ വിധിയില്‍ ടെന്‍ണ്ടര്‍ ഇല്ലാതെ സ്‌പെക്ട്രം നല്‍കുന്നതിലെ സുപ്രീംകോടതി വിമര്‍ശിച്ചു.ആ വിധി പോലും മറികടന്നാണ് കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ നീക്കം.

ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന രീതിയില്‍ സ്പ്കട്രം നല്‍കുന്നതിനെ എതിര്‍ത്ത് ഫോണ്‍ കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപ്പറേറ്റ്ഴ്സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിന് അതേ സമയം ഈ രംഗത്തെ ലോബിയിങ്ങ് ഗ്രൂപ്പായി അറിയപ്പെടുന്ന ബ്രോഡ്ബാന്റ് ഇന്ത്യാ ഫോറം ടെലിക്കോം മന്ത്രാലയത്തെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ഫെയ്സ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ് എന്നിവരാണ് ഈ ഫോറത്തില്‍ ഉള്ളത്.ഈ അമേരിക്കല്‍ ഐ.ടി കമ്പനികളുടെ താല്‍പര്യവും സംശയാസ്പമാണ്.ടെന്‍ണ്ടര്‍ ഇല്ലാതെ സ്‌പെക്ട്രം വില്‍ക്കുന്നതിനെക്കുറിച്ച് ടെലിക്കോം റെഗുലേറ്ററി അതോറിട്ടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം തേടിയെങ്കിലും അവര്‍ ഒഴിഞ്ഞ് മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News