മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ പാളിച്ച; ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു

ശബരിമലയില്‍ പ്ലാസ്റ്റിക് വിമുക്ത തീര്‍ത്ഥാടനം എന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം നടപ്പാകുന്നില്ല.

ഇരുമുടിക്കെട്ടിലെയടക്കം ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ ദിവസവും ശബരിമലയില്‍ കുമിഞ്ഞുകൂടുന്നത്. മുന്നൊരുക്കങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും വന്ന പാളിച്ചയാണ് പ്രശ്‌ന പരിഹാരം വിദൂരമാക്കിയത്.

ശബരിമലയില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും പകരം കുടിവെള്ള വിതരണം ആരംഭിക്കുകയും ചെയ്ത പദ്ധതി ഏറെക്കുറെ വിജയമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം എന്ന ലക്ഷ്യം ജില്ലാ ഭരണകൂടവും ദേവസ്വം അധികൃതരും മുന്നോട്ട് വെച്ചത്.

എന്നാല്‍ ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് വസ്തുക്കള്‍ കുത്തിനിറക്കുന്ന പ്രവണതയ്ക്ക് ഒരു മാറ്റവുമില്ല. ഇതര സംസ്ഥാനക്കാരായവരാണ് കൂടുതലും പ്ലാസ്റ്റിക് പൊതിയിലെ ദ്രവ്യങ്ങളുമായെത്തുന്നത്. പ്ലാസ്റ്റിക് കവറിലുള്ള പൂജാ ദ്രവ്യങ്ങള്‍ സന്നിധാനത്തെ കടകളിലും സുലഭം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News