ട്രംപ് തന്‍റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് ഹോളിവുഡ് നടന്‍

ട്രംപിനെതിരെ ആരോപണവുമായി ഹോളിവുഡ് നടന്‍ ബില്ലി ബാള്‍ഡ്‌വിനാണ്
രംഗത്തെത്തിയിരിക്കുന്നത്. 20 വര്‍ഷം മുമ്പ് നടന്ന ഒരു പാര്‍ട്ടിക്കിടെ ഭാര്യയെ ട്രംപ് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നാണ് ബില്ലിയുടെ ആരോപണം.

ട്വിറ്ററിലൂടെയാണ് ബില്ലി ഇക്കാര്യം വ്യക്തമാക്കിയത്. മാന്‍ഹട്ടനിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. പാര്‍ട്ടിയില്‍ ട്രംപിനെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല.

എന്നിട്ടും പാര്‍ട്ടിക്ക് ട്രംപ് എത്തി. ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുക മാത്രമല്ല അദ്ദേഹത്തിന്‍റെ ഹെലികോപ്ടറില്‍ അറ്റ്‌ലാന്‍റ സിറ്റിയിലേക്ക് പോകാന്‍ ക്ഷണിക്കുകയും ചെയ്തതായി ബാള്‍ഡ്‌വിന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

ഡെമോക്രാറ്റിക് സെനറ്റര്‍ അല്‍ ഫ്രാങ്കെന് എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവിഷയത്തില്‍
ട്രംപിന്‍റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ട്രംപ്
ജൂനിയറിനെ ടാഗ് ചെയ്ത് ബില്ലിയുടെ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here