ബംഗളൂരു : സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ട്രോളുകള്‍ പോസ്റ്റ് ചെയ്ത ബിജെപി എംപി പ്രതാപ് സിംഹയ്ക്ക് നടന്‍ പ്രകാശ് രാജ് നോട്ടീസയച്ചു.
10 ദിവസത്തിനകം പ്രസ്തുത ട്രോളുകള്‍ പിന്‍വലിച്ച് സിംഹ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രകാശ് രാജ് മുന്നറിയിപ്പ് നല്‍കി.
ഗൌരി ലങ്കേഷിന്റെ മരണത്തില്‍ നിശ്ശബ്ദത പാലിച്ച പ്രധാനമന്ത്രിയുടെ മൌനത്തിനെതിരെ പ്രകാശ് രാജ് പ്രതികരിച്ചിരുന്നു. ഇതിനെതിരെ പത്രപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ മരണം ‘ആഘോഷിക്കുന്നവര്‍’ എന്ന രീതിയില്‍ സിംഹ പ്രകാശ് രാജിനെതിരെ രൂക്ഷമായി ട്വീറ്റ് ചെയ്തിരുന്നു.
ഈ ട്വീറ്റുകളും പോസ്റ്റുകളും തന്റെ ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും അപമാനിക്കുന്നതാണെന്ന് പ്രകാശ് രാജ് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.