ആലപ്പുഴ: കായംകുളം മുതുകുളത്ത് പരുന്ത് ഭീതി പടർത്തുന്നു. കൊച്ചു കുട്ടികളെയും കഷണ്ടിക്കാരെയുമാണ് ഇത് തിരഞ്ഞു പിടിച്ച് അക്രമിക്കുന്നത്.
കഴിഞ്ഞ 2 മാസത്തിനിടയിൽ 20 ൽ അധികം പേരാണ് പുരന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ 6 മണിക്ക് ശേഷമാണ് ആക്രമണം ആരംഭിക്കുന്നത്.
ഇതിനിടയിൽ ചില കുട്ടികൾ ഇവനു ഇഷ് പ്പെട്ട ഭക്ഷണവും മറ്റും നൽകി വശത്താക്കാൻ ശ്രമിച്ചെങ്കിലും ഭക്ഷണം കഴിച്ചശേഷം അവൻ വീണ്ടും പഴയ പണി തുടങ്ങി.
ഇതോടെ ഇവർ ആ ശ്രമം ഉപേക്ഷിച്ചു. ഇപ്പോൾ മഴയും വെയിലും ഇല്ലങ്കിലും നാട്ടുകാർ കുടയെ ആശ്രയിച്ചു തുടങ്ങി കാരണം പരുന്തിന്റെ ആക്രമണം തന്നെ.
കുട സ്വന്തമായ് ഇല്ലാത്തവർ പോലും പുതിയ കുടവാങ്ങി എന്നതാണ് വസ്തുത. പരുന്തിനെ ഓടിക്കാൻ പല പണി നോക്കിയിട്ടും ഫലം ഉണ്ടായില്ല .
ഉയരത്തിലുള്ള ഏതെലും മരത്തിന്റെ കൊമ്പിലിരിക്കുന്ന പരന്ത് നിമിഷ നേരം കൊണ്ട് താഴ്ന്ന് പറന്ന് റാഞ്ചുകയാണ് പതിവ്.
തലയിൽ മുടിയില്ലാത്തവരാണ് ഇപ്പോൾ ഏറെ ഭയപ്പെടുന്നത്. കാരണം ഗുരുതരമായ മുറിവുകളാണ് ഉണ്ടാകുക .
പരന്തിനെ കൊല്ലാമെന്നു വെച്ചാൽ പുലിവാല് ആകുമെന്ന് കരുതി നേർച്ചയും പ്രാർത്ഥനയും ഒക്കെയായ് നടക്കുകയാണ് നാട്ടുകാർ .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here