പത്മാവതി വിവാദം; നാഗര്‍ഗഡ്ഢ് കോട്ടയിലെ മൃതദേഹം; ആത്മഹത്യയോ കൊലപാതകമോ; അന്വേഷണം എങ്ങോട്ട്

ജയ്‌പൂര്‍ : സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പത്മാവതി’യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപടരുകയാണ്. രാജസ്ഥാനില്‍ ചിത്രവുമായി ബന്ധപ്പെട്ട് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.

ജയ്‌പൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നാഗര്‍ഗഡ്ഢ് കോട്ടയില്‍ പത്മാവതി പരാമര്‍ശങ്ങള്‍ എഴുതിവെച്ചതിന് സമീപാണ് ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഇന്ന് രാവിലെയാണ് മൃതശരീരം കണ്ടത്‌. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.

മരിച്ചയാളെയും തിരിച്ചറിഞ്ഞിട്ടില്ല. ഒരു പാറയില്‍ ‘പത്മാവതിയെ എതിര്‍ത്ത്’ എന്നും മറ്റൊന്നില്‍ ‘പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേ ഉള്ളു’വെന്നും എഴുതിയിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുകയാണെന്നും  ആത്മഹത്യയും കൊലപാതകവുമടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ബ്രഹ്മപുരി പൊലീസ് വ്യക്തമാക്കി. അതേസമയം മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് രജപുത്ര കര്‍ണി സേന വ്യക്തമാക്കി.

‌പത്മാവതി സിനിമയില്‍ രജപുത്ര വികാരം വ്രണപ്പെടുത്തിയെന്ന വിവാദം കത്തിപ്പടരുന്നതിനിടെ സിനിമയിലെ പാട്ടിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

മധ്യപ്രദേശില്‍ ദിവാസ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഘോഷപരിപാടിക്കിടെ പത്മാവതിയിലെ ‘ഗൂമര്‍’ എന്ന് തുടങ്ങുന്ന ഗാനം ഉപയോഗിക്കരുതെന്ന ഉത്തരവാണ് ഡിഇഒ പുറത്തിറക്കിയത്.

പ്രതിഷേധക്കാര്‍ ഡല്‍ഹി ആസാദ്പുരില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ കോലം കത്തിക്കുകയുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News