ലോകത്തെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം; പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ 250 ലധികം പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

കെയ്‌റോ: ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഈജിപ്തില്‍ ഭീകരാക്രണം. മോസ്‌ക്കിന് നേരെയുണ്ടായ ആക്രമണത്തില്‍ 250 ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് വ്യക്തമാകുന്നത്.

200 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിര്‍ അല്‍ അബെദ് നഗരത്തിലുള്ള അല്‍ റവ്ദ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ഭീകരര്‍ പള്ളിയില്‍ ആരാധനയ്‌ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈജിപിത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി സസ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News