
ബംഗളൂരു:പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മിമിക്രിയിലൂടെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചിക്കോഡിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് നരേന്ദ്രമോഡിയുടെ ശബ്ദവും ഭാവവുമെല്ലാം അനുകരിച്ച് സിദ്ധരാമയ്യ പരിഹാസം തുടങ്ങിയത്.
‘സബ്കാ സാഥ് സബ്കാ വികാസ്’; പ്രസംഗത്തിനിടയില്‍ ഇങ്ങനെ ഹിന്ദിയില്‍ ഉച്ചത്തില്‍ ചോദിച്ച സിദ്ധരാമയ്യ ഒന്നുനിര്‍ത്തിയിട്ട് കന്നഡ ഭാഷയില്‍ ചോദിച്ചു,’ എന്ത് വികസനം’?
സബ്കാ സാഥ് സബ്കാ വികാസ്(എല്ലാവര്‍ക്കും വികസനം) എന്ന മോഡിയുടെ പ്രയോഗമാണ് സിദ്ധരാമയ്യ അതേ രീതിയില്‍ ആവര്‍ത്തിച്ചത്. കള്ളപ്പണം തിരികെയെത്തിച്ച് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ പതിനഞ്ചു ലക്ഷം രൂപ നിക്ഷേപിക്കും എന്ന മോഡിയുടെ വാഗ്ദാനത്തേയും മുഖ്യമന്ത്രി കണക്കിന് കളിയാക്കി.
‘ അച്ഛേ ദിന്‍ ആയേഗാ’ എന്നുപറഞ്ഞു. എന്നാല്‍ , എപ്പോളാണ് വരിക, ആര്‍ക്കാണ് വരിക, സിദ്ധരാമയ്യ പരിഹാസത്തോടെ ചോദിച്ചു. ‘ നല്ല ദിവസങ്ങളില്ല, വികസനവുമില്ല, പതിനഞ്ചു ലക്ഷം അക്കൗണ്ടിലും വന്നില്ല’ ; പതിനഞ്ച് പൈസയെങ്കിലും അക്കൗണ്ടില്‍ എത്തിയോ എന്നും അദ്ദേഹം ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here