ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസത്തിലും ഓഹരി സൂചികകള്‍ക്ക് നേട്ടം നിലനിര്‍ത്താനായി. സെന്‍സെക്‌സ് 91.16 പോയന്റ് നേട്ടത്തില്‍ 33,679.24ലിലും നിഫ്റ്റി 40.90 പോയന്റ് ഉയര്‍ന്ന് 10,389.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1506 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1227 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

അതേസമയം എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News