അര്‍ദ്ധരാത്രിയില്‍ രാജ്യത്തെ ഞെട്ടിക്കുന്ന ദുരന്തവാര്‍ത്തയാണ് തമിഴ്‌നാട്ടില്‍ നിന്നും പുറത്തുവന്നത്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ ഒന്നിച്ച് ആത്മഹത്യ ചെയ്തു.

അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ടീച്ചര്‍ വഴക്ക് പറഞ്ഞതിനാണ് ആത്മഹത്യയെന്നാണ് നിഗമനം.

രേവതി, ശങ്കരി, ദീപ, മനീഷ എന്നിവരാണ് ആത്മഹത്യചെയ്തത്.