ശബരിമലയില്‍ പ്ലാസ്റ്റിക് നിയന്ത്രണത്തിനായി കടുത്ത നടപടികള്‍

പത്തനംതിട്ട; ശബരിമലയില്‍ പ്ലാസ്റ്റിക് രഹിത തീര്‍ത്ഥാടനം എന്ന ആശയം പാളിയതോടെ കൂടുതല്‍ നടപടികളുമായി ദേവസ്വം ബോര്‍‌ഡ്.

മകര വിളക്ക് കാലത്ത് ഇരുമുടി കെട്ടിലും അല്ലാതെയും പ്ലാസ്റ്റിക്ക് ഇനങ്ങളുമായി വരുന്ന തീര്‍ത്ഥാടകരെ പമ്പയില്‍ വെച്ച് തന്നെ പരിശോധന നടത്തി പ്ലാസ്റ്റിക് ഒഴിവാക്കും.

അടുത്ത വര്‍ഷം പ്ലാസ്റ്റിക്കിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനും ബോര്‍ഡ് പദ്ധതിയിടുന്നു.പ്ലാസ്റ്റിക് ഒഴിവാക്കി ശബരിമലയെ വിശുദ്ധിയുടെ കേന്ദ്രമാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടക്കമിട്ടിരിക്കുന്നത്.

നിലവില്‍ ഇരുമുടിക്കെട്ടില്‍ അടക്കം ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഒരു ദിവസം സന്നിധാനത്ത് എത്തുന്നത്. ബോധവത്കരണ പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് പ്ലാസ്റ്റിക് വിഷയത്തില്‍ കടുത്ത നടപടികള്‍ എടുക്കാന്‍ ബോര്‍ഡിന്റെ തീരുമാനം.

പമ്പയില്‍ ലഹരിവസ്തുക്കള്‍ പരിശോധിച്ച് കണ്ടെത്തുന്നതിന്റെ മാതൃകയില്‍ പ്ലാസ്റ്റിക് വസ്തുക്കളും കണ്ടെത്തി ഒഴിവാക്കും. മകരവിളക്ക് കാലം മുതലായിരിക്കും ഈ പരിഷ്കരണം കര്‍ശനമായി നടപ്പാക്കുക.

സന്നിധാനത്തും പരിസരത്തും സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും. സന്നിധാനത്തെ 13മേഖലകളായി തിരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News