ബിജെപിയെ നേരിടാന്‍ സിപിഐയുടെ തന്ത്രം

ദില്ലി; ബി ജെ പി യെ നേരിടാൻ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള മതേതര കക്ഷികളുമായി പൊതു വിഷയങ്ങളിൽ യോജിച്ചു പ്രവർത്തിക്കാമെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായം.

23 ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റ കരടിൽ ഇക്കാര്യം ഉൾപ്പെടുത്താനും ധാരണയായി.

ബി ജെ പി യെ നേരിടാൻ കോൺഗ്രെസ്സുമായി തിരഞ്ഞെടുപ്പ് സഖ്യം ആകാമെന്ന് നേരത്തെ സി പി ഐ എക്സിക്യൂട്ടീവിൽ അഭിപ്രായം ഉർന്നിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്നും വിശാല വേദി മാത്രം മതിയെന്നും ദേശീയ കൗൺസിൽ തീരുമാനിച്ചു. ഇക്കാര്യമാണ് രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ ഉൾപ്പെടുത്തുന്നത്.

അതെ സമയം കെ ഇ ഇസ്മായിലിനെ എൽ ഡി എഫ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയ നടപടി സംസ്ഥാന ഘടകം റിപ്പോർട്ട് ചെയ്തു. ഇസ്മായിലിനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here