യമഹ MT -09 2018 എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി; വമ്പന്‍ ബൈക്കുകള്‍ക്ക് ഭീഷണിയാകുമോ; സവിശേഷതകള്‍ ഇങ്ങനെ

യമഹ MT -09 2018 ഇന്ത്യയില്‍ പുറത്തിറങ്ങി. 10.88 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. അല്‍പം കോസ്മെറ്റിക് അപഡേറ്റുകളാണ് നെയ്ക്കഡ് റോഡ്സ്റ്റാര്‍ MT-09 ന്‍റെ പ്രത്യേകത.

ഡിസൈനില്‍ വലിയ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും പുതിയ കളര്‍ സ്കീമുകളിലാണ് യമഹ പുതിയ വെര്‍ഷന്‍ അവതരിപ്പിക്കുന്നത്.

ബ്യൂയിഷ് ഗ്രേ സോളിഡ്, ഡീപ് പര്‍പ്പിള്‍ ബ്ലൂ, മാറ്റ് ഡാര്‍ക്ക് ഗ്രെ എന്നീ കളറുകളിാണ് MT -09 2018 ലഭ്യമാവുക. 847 സിസി ലിക്വിഡ്-കൂള്‍ഡ്, ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് പുതിയ യമഹ MT-09 ന്റെ കരുത്ത്.

113.4 bhp കരുത്തും 87.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് തയ്യാറാക്കിയിട്ടുള്ളത്.

500-600 സിസി മോട്ടോര്‍സൈക്കിളുകളില്‍ നിന്നും 800 സിസി നെയ്ക്കഡ് ശ്രേണിയിലേക്ക് ചേക്കാറാന്‍ കാത്ത് നില്‍ക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് MT -09 2018 ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here