ടാ തടിയാ; വിളി ഒ‍ഴിവാക്കാം; കറുവപ്പട്ട കൊണ്ടൊരു പ്രയോഗമുണ്ട്

ശരീരഭാരം കുറയ്ക്കാൻ കറുവപ്പട്ട നമ്മളെ സഹായിക്കും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായകരമാണ്

കറുവപ്പട്ടയുടെ ഗന്ധം വിനമാൽ ഡിഹൈഡ് എന്ന എണ്ണ കാരണമാണുണ്ടായത്. ഇതു കൊഴുപ്പു കോശങ്ങളായ അഡിപ്പോസൈറ്റുകളിൽ പ്രവർത്തിക്കും. തെർമോ ജെനസിസ് എന്ന പ്രക്രിയ വഴി ഇവ ഊർജം കത്തിച്ചു കളയുന്നു.

ആയിരക്കണക്കിനു വർഷങ്ങളായി നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ് കറുവപ്പട്ട. കറികൾക്ക് രുചി കൂട്ടാനും ഗന്ധം പകരാനും ഇവ ചേർക്കുന്നുമുണ്ട്.

മനുഷ്യരുടെ കോശങ്ങളിൽ സിനമാൽ ഡി ഹൈഡ് ഉപയോഗിച്ചപ്പോൾ ചില ജീനുകളുടെയും എൻസൈമുകളുടെയും പ്രവർത്തനം വർധിക്കുകയും ഇത് ലിപ്പിഡ് മെറ്റബോളിസം കൂട്ടുകയും ചെയ്തു.

തെർമോജെനസിസിൽ ഉൾപ്പെട്ട ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രണ്ട് പ്രധാനപ്പെട്ട പ്രോട്ടീനുകളായ Ucp 1, Fg 21എന്നിവയെയും നിരീക്ഷിച്ചു.

അഡിപ്പോസൈറ്റുകൾ സാധാരണ ലിപ്പിഡുകളുടെ രൂപത്തിലാണ് ഊർജം സംഭരിക്കുന്നത്. ശരീരത്തിന് തണുത്ത കാലാവസ്ഥയിലോ, ലഭ്യതക്കുറവുള്ള സമയത്തോ ഇവ ഉപയോഗിക്കും.

പൊണ്ണത്തടി, പകർച്ചവ്യാധി പോലുള്ളവ പെരുകുന്ന ഇക്കാലത്ത്, കറുവപ്പട്ട ഉപയോഗം തെർമോ ജനസിസ് ആക്റ്റിേവഷന് സഹായിക്കും.

പഠനത്തിനു നേതൃത്വം നൽകിയ മിഷിഗൺ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ജുൻ വു ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

കറുവപ്പട്ടയുടെ ഉപയോഗം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന പഠനത്തിന്റെ വിശദാംശങ്ങൾ മെറ്റബോളിസം എന്ന ജേണലിലും ലഭ്യമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here