മുരളി വിജയ് അര്‍ദ്ധ സെഞ്ചുറിയുമായി കുതിക്കുന്നു; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ വമ്പന്‍ സ്കോറിലേക്ക്

നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ശ്രീലങ്കയുടെ ഒന്നാം ഇന്നിഗ്‌സ് സ്കോറായ 205 റണ്‍സിന് മറുപടിയുമായിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ മുരളി വിജയ് അര്‍ദ്ധ സെഞ്ചുറി കുറിച്ചു.

120 പന്തില്‍ ആറ് ബൗണ്ടറികളുമായാണ് മുരളി അര്‍ദ്ധ ശതകം പിന്നിട്ടത്. ചേതേശ്വര്‍ പൂജാരയും മികച്ച ഫോമിലാണ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 97 റണ്‍സ് എന്ന നിലയിലാണ്. മുരളി 56 ഉം പൂജാര 33 ഉം റണ്‍സ് നേടിയിട്ടുണ്ട്.

ഇന്നലെ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്നാണ് ലങ്കയെ ചുരുട്ടുകെട്ടിയത്.

അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തയപ്പോള്‍ ജഡേജയും ഇശാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ ദിനേഷ് ചണ്ഡിമലും കരുണരത്‌നെയും മാത്രമാണ് ഇന്ത്യന്‍ ആക്രമണത്തെ ചെറുത്തു നിന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സായപ്പോള്‍ 7 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ വിക്കറ്റ് ഗാമേജ് തെറിപ്പിച്ചു.

ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് പതിനൊന്ന് എന്ന നിലയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News