എന്റെ അന്തസ് കളയാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല; രൂക്ഷവിമര്‍ശനവുമായി അശ്വതി

തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടിവി അവതാരക അശ്വതി ശ്രീകാന്ത് രംഗത്ത്.

അശ്വതി പറയുന്നത് ഇങ്ങനെ:

രണ്ടുകൊല്ലം മുന്‍പ് ഇതേ പേജില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി എഡിറ്റ് ചെയ്ത് മറ്റൊരു രൂപത്തിലാക്കി ചില പേജുകളില്‍ അപ്‌ലോഡ് ചെയ്തത് ശ്രദ്ധയില്‍ പെട്ടിരുന്നു.

അത് ചെയ്ത മാന്യമാരോട് എനിക്ക് ഒന്നും പറയാനില്ല…മറിച്ച് അത് കണ്ടിട്ട് അശ്വതി എന്താ ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓര്‍ക്കുന്ന, എന്നെ ഇഷ്ട്ടപ്പെടുന്നവരോട് പറയാനുണ്ട്…

സോഷ്യല്‍ മീഡിയയില്‍ കിട്ടിയേക്കാവുന്ന ശ്രദ്ധയ്‌ക്കോ ലൈക്കുകള്‍ക്കോ വേണ്ടി എന്റെ അന്തസ്സ് കളയാന്‍ തല്‍ക്കാലം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല…അതുകൊണ്ട് അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി പ്രതികരിക്കുക, എന്നെ അറിയിക്കുക…

സ്‌നേഹപൂര്‍വം
അശ്വതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News