അപരാജിത സെഞ്ചുറിയുമായി സ്മിത്ത്; ഓസ്ട്രേലിയക്ക് ലീഡ്; ഒന്നാം ഇന്നിംഗ്സ് പൂര്‍ത്തിയായപ്പോള്‍ ആഷസില്‍ ആശ്വാസം ആര്‍ക്ക്

ബ്രിസ്‌ബെയ്ന്‍: ലോകപ്രശസ്തമായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് അത്യന്തം ആവേശകരമാകുന്നു. ലോകകിക്കറ്റിലെ മിന്നും താരമാണെന്ന് ഒരിക്കല്‍കൂടി നായകന്‍ സ്റ്റീവ് സ്മിത്ത് തെളിയിച്ചപ്പോള്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ ലീഡ് നേടി.

മുന്നേറ്റ താരങ്ങളില്‍ പ്രമുഖരെല്ലാം കളി മറന്നപ്പോള്‍ നായകന്‍ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി. പ്രതിസന്ധി ഘട്ടത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് സ്മിത്ത് നേടിയത്.

265 പന്തില്‍ നിന്നാണ് സ്മിത്ത് ഉജ്ജ്വല സെഞ്ചുറി കുറിച്ചത്. ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായപ്പോള്‍ അപരാജിതനായിരുന്നു സ്മിത്ത്. 326 പന്തില്‍ നിന്ന് 141 റണ്‍സ് നേടിയാണ് സ്മിത്ത് പുറത്താകാതെ നിന്നത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 302 പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 328 റണ്‍സാണ് നേടിയത്.

42 റണ്‍സുമായി പാറ്റ് കുമ്മിന്‍സും 51 റണ്‍സുമായി ഷോണ്‍ മാര്‍ഷും നായകന് മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റ് 5 റണ്‍സിനും ഡേവിഡ് വാര്‍ണര്‍ 26 റണ്‍സിനും പുറത്തായി. 11 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയ്ക്കും 14 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പിനും പിടിച്ചുനില്‍ക്കാനായില്ല.

3 വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സണും മൊയിന്‍ അലിയും ചേര്‍ന്നാണ് കംഗാരുപ്പടയെ പിടിച്ചുകെട്ടിയത്.

നേരത്തെ അര്‍ധസെഞ്ചുറി നേടിയ സ്‌റ്റോന്‍മാന്‍, വിന്‍സെ, ഡേവിഡ് മലന്‍ എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് മുന്നൂറ് കടന്നത്. സ്‌റ്റോന്‍മാന്‍ 53 റണ്‍സും വിന്‍സെ 83 റണ്‍സും മലന്‍ 56 റണ്‍സും നേടിയതാണ് സന്ദര്‍ശകര്‍ക്ക് ആശ്വാസമായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News