അമിത സാഹസികത ജീവനെടുത്തു; ഫോട്ടോ എടുക്കാന്‍ കാറിന് പുറത്തിറങ്ങിയ ഗാര്‍ഡിനെ കാട്ടാന ചവിട്ടിക്കൊന്നു; മരണം ഉറപ്പിക്കാന്‍ ചവിട്ടിയരച്ചു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

കൊല്‍ക്കത്ത: ഫോട്ടോ എടുക്കാന്‍ കാറിന് പുറത്തിറങ്ങിയ സെക്യൂരിറ്റി ഗാര്‍ഡിനെ കാട്ടാന ചവിട്ടിക്കൊന്നു.

പശ്ചിമ ബംഗാളിലെ ഗോരുമാര നാഷണല്‍ പാര്‍ക്കിന് സമീപം ലതാഗുരി വില്ലേജില്‍ കഴിഞ്ഞദിവസമാണ് സംഭവം. സാദിക് റഹ്മാന്‍ (40) എന്ന സെക്യൂരിറ്റി ഗാര്‍ഡാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.

കൂടുതല്‍ വ്യക്തതയുള്ള ചിത്രം എടുക്കനാണ് റഹ്മാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയത്. ആനയുടെ അടുത്തേക്ക് നീങ്ങിയതോടെ ആന ഓടിയെത്തി ഇയാളെ ചവിട്ടിയരക്കുകയായിരുന്നു. റഹ്മാന്റെ മരണം ഉറപ്പിച്ച ശേഷമാണ് ആന ദേശീയപാതയില്‍ നിന്ന് കാട്ടിലേക്ക് കയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here