ആശാ ശരത്തിന് വീണ്ടും നവംബറിന്റെ വേദന; രണ്ടാമത്തെ സഹോദരനും അന്തരിച്ചു

സഹോദരങ്ങളുമായി അസൂയാവഹമായ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു നടിയും നര്‍ത്തികയുമായ ആശാ ശരത്ത്.

അഭിമുഖങ്ങളിലും പൊതുവേദികളിലും അത് ആശാ ശരത്ത് പല തവണ വ്യക്തമാക്കിയിട്ടുമുണ്ട്. ആ സഹോദര സ്‌നേഹം വേദനിപ്പിക്കുന്ന ഓര്‍മകള്‍ മാത്രമാക്കി ആശയുടെ രണ്ടാമത്തെ സഹോദരനും അന്തരിച്ചു.

വെള്ളിയാഴ്ചയാണ് ആശയുടെ രണ്ടാമത്തെ സഹോദരനായ പി ബാലഗോപാല്‍ അന്തരിച്ചത്. ഹൃദയശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ബാലഗോപാല്‍ ചെന്നൈയിലാണ് മരിച്ചത്. രണ്ട് സഹോദരങ്ങളില്‍ മൂത്തയാള്‍ നേരത്തെ മരിച്ചത് ജീവിതത്തില്‍ വലിയ ഞെട്ടലായിരുന്നുവെന്ന് ആശ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ആശയുടെ മൂത്ത സഹോദരനായ വേണുഗോപാല്‍ 28ാം വയസിലാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ആശയുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെല്ലുത്തിയ വ്യക്തിയായിരുന്നു വേണുഗോപാല്‍. 1993 നവംബര്‍ 29നാണ് വേണുഗോപാല്‍ മരിച്ചത്.

അഞ്ച് ദിവസങ്ങളുടെ വ്യത്യാസത്തില്‍ 2017 നവംബര്‍ 24ന് ബാലഗോപാലും യാത്രയായത് തികച്ചും ആകസ്മികം. ഇതോടെ നവംബര്‍ ആശയ്ക്ക് വീണ്ടും വേദനയുടെ മാസമാകുന്നു.

ചെറുപ്പത്തില്‍ ചേത്ത മോളു(ചേട്ടന്റെ മോളു) എന്ന വിളിപ്പേരുള്ള ആശയ്ക്ക് രണ്ട് സഹോദരങ്ങളില്‍ വേണുഗോപാലിനോടായിരുന്നു കൂടുതല്‍ അടുപ്പം. ആശയുടെ ഭര്‍ത്താവ് ശരത്ത് വേണുവിന്റെ സുഹൃത്ത് കൂടി ആയിരുന്നു. അങ്ങനെയാണ് വിവാഹാലോചന വരുന്നത്.

മൂത്ത ജ്യേഷ്ഠന്റെ മരണം അംഗീകരിക്കാന്‍ കഴിയാതെ അദ്ദേഹത്തിനായി ഇപ്പോഴും തന്റെ വീട്ടിലെ തീന്‍ മേശയില്‍ പാത്രം കരുതുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആശ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News