അപകീര്‍ത്തി പരാമര്‍ശം: നടി ജ്യോതികയ്‌ക്കെതിരെ കേസ്

ചെന്നൈ: നാച്ചിയാര്‍ സിനിമയിലെ വിവാദ ഡയലോഗുമായി ബന്ധപ്പെട്ട് നടി ജ്യോതികയ്ക്കും സംവിധായകന്‍ ബാലക്കുമെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ സ്വദേശി രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

നാച്ചിയാര്‍ സിനിമയില്‍ ജ്യോതിക അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം പറഞ്ഞ ഡയലോഗാണ് വിവാദമായത്. ഡയലോഗ് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് സംഭവം വിവാദമായത്. ഇത്തരമൊരു ഡയലോഗ് ജ്യോതിക പറയരുതായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, സംഭവത്തില്‍ ജ്യോതിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജി.വി. പ്രകാശ് ആണ് ചിത്രത്തിലെ നായകന്‍. സംഗീതം ഇളയരാജ നിര്‍വഹിക്കുന്നു. കഥയും ബാലയുടേതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here