ഇവനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമായി തീരുന്നത്; മദ്യലഹരിയില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ ‘കൈകാര്യം’ ചെയ്ത് സഹോദരന്‍; ഭര്‍ത്താവിനെ വെറുതെവിടണമെന്ന് ആവശ്യപ്പെട്ട് കരഞ്ഞ് ഭാര്യയും

തിരുവനന്തപുരം: കര്‍ണാടകയില്‍ ട്രെയിന്‍ യാത്രക്കിടെ യുവതിയോട് മോശമായി പെരുമാറിയ മലയാളി യുവാവിനെ ‘കൈകാര്യം’ ചെയ്ത് സഹോദരന്‍.

തിരുവനന്തപുരം സ്വദേശിയായ സുരേഷ് മാത്യു എന്നയാളാണ് മദ്യലഹരിയില്‍ യുവതിയോട് മോശമായി പെരുമാറിയത്. യാസര്‍ അലി വയനാട് എന്നയാളാണ് സംഭവം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

യാസര്‍ അലി പറയുന്നത് ഇങ്ങനെ:

കുടുംബസമേതം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന എന്റെ പെങ്ങളെ അന്യനാട്ടില്‍ വെച്ച് ഒരു മലയാളി കള്ളും കുടിച്ച് വന്ന് തെണ്ടിത്തരം കാണിച്ച് …ഈ പു…പു… പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്… ഇന്നുച്ചക്കുണ്ടായ സംഭവം അവരോടൊപ്പം യാത്രയിലുണ്ടായിരുന്ന ജ്യേഷ്ഠന്‍ വിവരിക്കുന്നു..

Samsudheen Kadayangal Ali:

ഞാനും ഭാര്യയും എന്റെ പെങ്ങളും അളിയനും കൂടി ഒരു യാത്ര പോയി വരുകയായിരുന്നു, ട്രെയിനില്‍. കര്‍ണാടകയിലെ ബൈന്ദൂര്‍ കഴിഞ്ഞ ഉടനെ ഒരു ഞരമ്പ് രോഗി പെങ്ങളെ കയറിപ്പിടിച്ചു, എന്റെ കണ്മുന്‍പില്‍ വെച്ച്. അവനെപ്പറ്റി കുറച്ച് മുന്‍പ് പെങ്ങള്‍ എന്നോട് പരാതി പറയുകയും ചെയ്തിരുന്നതിനാല്‍ ഞാന്‍ അവനെ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു, മലയാളിയാണ്.

പിന്നെ ഒരു അരമണിക്കൂര്‍ ഞാനും അളിയനും അവന്റെ മേലെ നന്നായൊന്നു മേഞ്ഞു, പോലീസില്‍ ഏല്‍പ്പിക്കാന്‍ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത ബോഗിയില്‍ അവന്റെ ഭാര്യയും പെണ്‍കുട്ടിയും ഇരിക്കുന്നുണ്ടെന്നും വെറുതെ വിടണമെന്നും പറഞ്ഞ് കരഞ്ഞപ്പോള്‍ അവരെ വിളിപ്പിച്ചു.

ആ സ്ത്രീ എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു, കള്ളിന്‍മേലെ ചെയ്തു പോയതാണെന്ന് അവന്റെ ഭാര്യക്ക് മുന്‍പില്‍ കരഞ്ഞു പറഞ്ഞതോടെ അവനെ വെറുതെ വിടാന്‍ പെങ്ങളും നിര്‍ബന്ധിച്ചു്.

അവസാനം അവന്റെ ഭാര്യയുടെ മുന്‍പില്‍ വെച്ച് പെങ്ങളോട് മാപ്പു പറഞ്ഞതോടെ അവനെ വിട്ടു. മഹാരാഷ്ട്രയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന തിരുവനന്തപുരംകാരനായ സുരേഷ് മാത്യു എന്നയാളാണ് ആ ഞരമ്പ് രോഗി. ടിടി വന്നു ചോദിച്ചറിഞ്ഞപ്പോള്‍ അവനെ വെറുതെ വിട്ടതാണെന്നും ഞങ്ങള്‍ക്ക് കംപ്ലൈന്റ്‌റ് ഇല്ലെന്നും പറഞ്ഞു ഒഴിവാക്കി..

അന്നേരം അദ്ദേഹം സ്വകാര്യമായി ചോദിച്ചത് അവനു കൊടുക്കാനുള്ളത് കൊടുത്തോ എന്നാണ്.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകളോട് തെമ്മാടിത്തരം ചെയ്യാന്‍ ധൈര്യപ്പെടുന്ന അവസ്ഥയില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ കാര്യം വളരെ കഷ്ട്ടമായിരിക്കും…

എല്ലാവരും കരുതിയിരിക്കുക, ഒന്നിനെയും വെറുതെ വിടാതിരിക്കുക. നിയമത്തിനു വിട്ടാല്‍ ഇവന്മാരൊക്കെ നമ്മളെ നോക്കി കൊഞ്ഞനം കുത്തി ഇറങ്ങി വരും, മാക്‌സിമം വേദനയാക്കി വിടുക..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News