ലങ്കന്‍ ബൗളര്‍മാര്‍ക്ക് ഒരു റിലാക്സേഷനുമില്ല; മുരളി വിജയ് അടിയോടടി; സെഞ്ചുറിയും ക‍ഴിഞ്ഞ് കുതിക്കുന്നു; ഇന്ത്യ അതിശക്തം

നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ശ്രീലങ്കയുടെ ഒന്നാം ഇന്നിഗ്‌സ് സ്കോറായ 205 റണ്‍സിന് മറുപടിയുമായിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ മുരളി വിജയ് സെഞ്ചുറി കുറിച്ചു.

120 പന്തില്‍ ആറ് ബൗണ്ടറികളുമായാണ് മുരളി അര്‍ദ്ധ ശതകം പിന്നിട്ട വിജയ് 190 പന്തില്‍ മൂന്നക്കം പിന്നിട്ടു. അര്‍ദ്ധസെഞ്ചുറിക്ക് ശേഷം ആക്രമണകാരിയായിരുന്നു മുരളി വിജയ്.

9 ബൗണ്ടറികളും 1 സിക്സും അടങ്ങുന്നതാണ് മുരളിയുടെ ഇതുവരെയുള്ള ഇന്നിംഗ്സ്. ചേതേശ്വര്‍ പൂജാരയും മികച്ച ഫോമിലാണ്. അര്‍ദ്ധ സെഞ്ചുറിയും ക‍ഴിഞ്ഞ് പൂജാര കുതിക്കുകയാണ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുരളി വിജയ് 106 റണ്‍സോടെയും പൂജാര 71 റണ്‍സോടെയും ക്രീസിലുണ്ട്. 1 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്.

വിജയ് 10 സെഞ്ചുറി കുറിച്ചപ്പോള്‍ പൂജാര 17ാം അര്‍ദ്ധ സെഞ്ചുറിയാണ് നേടിയത്. അതേസമയം ഇന്നലെ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്നാണ് ലങ്കയെ ചുരുട്ടുകെട്ടിയത്.

അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തയപ്പോള്‍ ജഡേജയും ഇശാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ ദിനേഷ് ചണ്ഡിമലും കരുണരത്‌നെയും മാത്രമാണ് ഇന്ത്യന്‍ ആക്രമണത്തെ ചെറുത്തു നിന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സായപ്പോള്‍ 7 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ വിക്കറ്റ് ഗാമേജ് തെറിപ്പിച്ചു.

ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് പതിനൊന്ന് എന്ന നിലയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News