സഖാവ് പുഷ്പന്‍, പൊരുതുന്ന യുവജനങ്ങളുടെ ആവേശവും കരുത്തുമാണെന്ന് മുഖ്യമന്ത്രി പിണറായി

തലശേരി: തെറ്റിനെതിരെ പൊരുതുന്ന യുവജനങ്ങളുടെ ആവേശവും കരുത്തുമാണ് സഖാവ് പുഷ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി ഘടകങ്ങളിലൂടെ സമാഹരിച്ച 25 ലക്ഷം രൂപ പുഷ്പന് കൈമാറിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദീര്‍ഘകാലമായി ശയ്യാവലംബിയായായ പുഷ്പന്‍ മാനസികമായി എപ്പോഴും കരുത്ത് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളെ ശത്രുവായി കണ്ട കാലഘട്ടത്തിന്റെ, ഭരണസംവിധാനത്തിന്റെ കിരാതനടപടികളുടെ ഫലമായാണ് അഞ്ചുപേര്‍ കൂത്തുപറമ്പില്‍ രക്തസാക്ഷിത്വം വരിച്ചതും പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയതും. കേരളത്തിന് ഒരുഘട്ടത്തിലും പൊറുക്കാനോ മറക്കാനോ കഴിയുന്ന സംഭവമായിരുന്നില്ല കൂത്തുപറമ്പിലേത്’.-മുഖ്യമന്ത്രി പറഞ്ഞു.

പുഷ്പന്റെ സ്ഥിതിയില്‍ കുറേകൂടി ഗൗരവമായ ശ്രദ്ധവേണ്ട സന്ദര്‍ഭമാണിതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. ‘സഖാക്കള്‍ എല്ലാ സമയത്തും ആ ശ്രദ്ധ നിലനിര്‍ത്തിപ്പോരുന്നുണ്ടെന്നറിയാം. ചികിത്സയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പുഷ്പന്‍ സൂചിപ്പിക്കുകയുണ്ടായി.’

പുഷ്പന്റെ കാര്യത്തില്‍ നമ്മുക്കെല്ലാവര്‍ക്കും താല്‍പര്യമുണ്ട്. ചെയ്യാനാവുന്ന കാര്യങ്ങളെല്ലാം ചെയ്യും. പുഷ്പന്‍ ഇതുപോലെ പ്രചോദനമായി ദീര്‍ഘകാലമുണ്ടാവട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News