ബലാത്സംഗം ചെയ്തയാളെ കുത്തിക്കൊന്ന പതിനാറുകാരിക്ക് പിന്‍തുണയുമായി കിം കര്‍ദാഷിയാന്‍

പതിനാറാം വയസില്‍ ബലാത്സംഗം ചെയ്തയാളെ കുത്തികൊന്നു ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് സഹായവുമായി നടി കിം കര്‍ദാഷിയാന്‍.

ചെറുപ്രായത്തില്‍ ക്രൂരമായ പീഡനത്തിന് ഇരയാവുകയും വേശ്യാവൃത്തിയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്ത സിന്റോയിയാ ബ്രൗണ്‍ എന്ന 29 കാരിയ്ക്കാണ് നിയമസഹായവുമായി കിം മുന്നോട്ടു വന്നത്.

ബ്രൗണിന്റെ മോചനത്തിന് വേണ്ടിയുള്ള പ്രചാരണത്തില്‍ സഹായിക്കാന്‍ കിം തന്റെ അഭിഭാഷകനോടും നിര്‍ദേശിച്ചിട്ടുമുണ്ട്. കൂടാതെ ഇതിനോടകം തന്നെ ബ്രൗണിന് പിന്തുണയുമായി അനേകം സെലിബ്രിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്.

16ാം വയസിലാണ് ബ്രൗണ്‍ ആദ്യമായി പീഡനത്തിനിരയാകുന്നത്. മുന്‍സൈനികനും ഷൂട്ടറുമായ നിഷ്വില്‍ റീയല്‍ട്ടര്‍ ജോണി അലന്‍ എന്നയാള്‍ പിന്നീട് നിരവധി തവണ ബ്രൗണിനെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നീട് വേശ്യാവൃത്തിക്ക് നിയോഗിക്കുകയും ചെയ്തു.

ഒടുവില്‍ സഹികെട്ടാണ് ബ്രൗണ്‍ ആ കടുംകൈ ചെയ്തത്. കയ്യിലിരുന്ന തോക്ക് ഉപയോഗിച്ച് മുന്‍ സൈനികനെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതക കുറ്റത്തിന് ബ്രൗണിന് ആജീവനാന്ത തടവ് കോടി വിധിച്ചിരുന്നു. ഇതിനെതിരെയാണ് കിം കര്‍ദാഷിയാന്‍ രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News