‘ഞാന്‍ മുസ്ലീം, എനിക്ക് ഭര്‍ത്താവിനൊപ്പം പോകണം; പരമോന്നതകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷ’:ഹാദിയയുടെ ആദ്യപ്രതികരണം

കൊച്ചി: താന്‍ ഇസ്ലാം മതവിശ്വാസിയാണെന്നും തനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകാനാണ് ആഗ്രഹമെന്നും ഹാദിയ. സുപ്രീംകോടതിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹാദിയ പ്രതികരിച്ചു.

താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. ആരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹാദിയ നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസും അടങ്ങുന്ന സുരക്ഷാ സന്നാഹങ്ങളെ മറികടന്നായിരുന്നു ഹാദിയയുടെ പ്രതികരണം.

വൈക്കത്തെ വീട്ടില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ഹാദിയ യാ?ത്ര തിരിച്ചത്. പിതാവ് അശോകന്‍, മാതാവ്, അഞ്ചംഗ പൊലീസ് സംഘവും ഹാദിയക്കൊപ്പമുണ്ട്.

രാത്രി 10.30ന് ഹാദിയയും കുടുംബവും ദില്ലിയിലെത്തും. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദില്ലി പോലീസീന്റെ പ്രത്യേക സുരക്ഷയോടെ കേരള ഹൗസിലെത്തിക്കും. കേരള ഹൈസില്‍ നാല് മുറികള്‍ ഇവര്‍ക്ക് താമസിക്കാനായി സജീകരിച്ചിട്ടുണ്ട്. രണ്ട് മുറിയില്‍ ഹാദിയയും കുടുംബവും താമസിക്കും.

ബാക്കി രണ്ട് മുറികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ളതാണ്. സംഘപരിവാര്‍ സംഘടനകളും മുസ്ലീം അതി വൈകാരിക ഗ്രൂപ്പുകളും പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടന്നാണ് വിലയിരുത്തല്‍. ഇതിനാല്‍ ദില്ലി പോലീസിന്റെ പ്രത്യേക സുരക്ഷ കേരള ഹൗസിന് ചുറ്റുമുണ്ടാകും. ജന്തര്‍മന്ദറിലുള്ള കേരള ഹൗസില്‍ നിന്നും സുപ്രീംകോടതിയിലേക്ക് എത്താന്‍ 20 മിനിറ്റ് മതി.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹാദിയെയ പോലീസ് അകമ്പടിയോടെ സുപ്രീംകോടതിയിലേയ്ക്ക് കൊണ്ട് പോകും. സുപ്രീംകോടതി തീരുമാന പ്രകാരമായിരിക്കും പിന്നീടുള്ള നീക്കങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News