ആലിംഗന തന്ത്രം പരാജയപ്പെട്ടു; കൂടുതല്‍ ആലിംഗനങ്ങള്‍ അടിയന്തരമായി വേണം; മോദിയെ പരിഹസിച്ച് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോദിയുടെ ആലിംഗന തന്ത്രം പരാജയപ്പെട്ടെന്നും കൂടുതല്‍ ആലിംഗനങ്ങള്‍ അടിയന്തരമായി വേണമെന്നുമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയിദിനെ പാക്കിസ്ഥാന്‍ കോടതി വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.

നരേന്ദ്രഭായി എനിക്കൊന്നും മനസിലാകുന്നില്ല.ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സ്വതന്ത്രനായിരിക്കുന്നു. പാക്ക് സൈന്യത്തിന് ലഷ്‌കറെ തൊയ്ബയുടെ സഹായം ലഭിക്കുന്നത് ട്രംപ് വേര്‍പെടുത്തിയിരി്കുകയാണ്.

ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നു. കൂടുതല്‍ ആലിംഗനം അടിയന്തരമായി ആവശ്യമാണ്, എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

ട്രംപുമായി കൂടുതല്‍ അടുക്കുന്നത് പാക്കിസ്ഥാനുമായുള്ള ബന്ധം വഷളാക്കുന്നുവെന്നാണ് ഹാഫിസിന്റ മോചനം കൊണ്ട് വ്യക്തമാകുന്നതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

297 ദിവസമായി വീട്ടുതടങ്കലില്‍ കഴിഞ്ഞ ഹാഫിസിനെ മുംബൈ ഭീകരാക്രമണത്തിന്റെ ഒന്‍പതാംവാര്‍ഷികത്തിന് തൊട്ട്മുന്നെയാണ് മോചിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News