തെറ്റ് ആവര്‍ത്തിക്കരുതെന്ന് താക്കീത്; ഇസ്മായിലിനെതിരെ തല്‍ക്കാലം അച്ചടക്ക നടപടിയുണ്ടാവില്ലെന്ന് സി പി ഐ

കെ ഇ ഇസ്മായിലിനെതിരെ തൽക്കാലം അച്ചടക്ക നടപടി വേണ്ടതില്ലെന്ന് സി പി ഐ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.സംഭവിച്ചത് നാക്ക് പിഴയാണെ ഇസ്മായിലിൻ്റെ വിശദീകരണം അംഗീകരിച്ച എക്സിക്യൂട്ടീവ് യോഗം തെറ്റ്ആവർത്തിക്കിക്കരുതെന്ന്താക്കീത് നൽകി.

ഇസ്മയിലിന്റേത് അടഞ്ഞ അധ്യമാണെന്നും ആവശ്യമെങ്കിൽ പിന്നീട് സെക്രറ്ററിയേറ്റ് വിഷയം ചർച്ച ചെയ്യുമെന്നും ജനറൽ സെക്രെട്ടറി സുധാകർ റെഡ്ഢി പറഞ്ഞു.

എൽ ഡി എഫ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നും കെ ഇ ഇസ്മായിലിനെ വിലക്കിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന ഘടകം ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു.ഇസ്മായി ലിന്റേത് കടുത്ത അച്ചടക്ക ലംഘനമാണെന്നും ഔദ്യോഗിക നിലപാടിന് എതിരായ പ്രസ്താവന പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്നുമാണ് സംസ്ഥാന ഘടകം നൽകിയ റിപ്പോർട്ട്.

തുടർന്ന് വിശദീകരണം നൽകിയ ഇസ്മയിൽ തെറ്റ് ഏറ്റു പറഞ്ഞു.സംഭവിച്ചത് നാക്ക് പിഴയാണെന്ന വിശദീകരണമാണ് ഇസ്മായിൽ നൽകിയത്.

ഇത് പരിഗണിച്ച് തെറ്റ് ആവർത്തിക്കരുതെന്ന് എക്സിക്യൂട്ടീവ് നിർദേശം നൽകി.ആവശ്യമെങ്കിൽ വിഷയം പിന്നീട് ചർച്ച ചെയ്യാൻ എക്സിക്യൂട്ടീവ് യോഗം കേന്ദ്ര സെക്രെറ്ററിയറ്റിനെ ചുമതലപ്പെടുത്തി.

എൽ ഡി എഫ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയത് അച്ചടക്ക നടപടിയല്ലെന്ന് എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി പറഞ്ഞു.നിലവിൽ ഇസ്മായിലിന്റെ വിഷയം അടഞ്ഞ അധ്യായമേണെന്നും സുധാകർ റെഡ്ഢി കൂട്ടിച്ചേർത്തു.

തോമസ് ചാണ്ടിയുടെ രാജി വൈകിയില്ലെന്നും മന്ത്രിസഭ യോഗത്തിൽ നിന്നും സി പി ഐ മന്ത്രിമാർ വിട്ടുനിന്നത് കൂടിയാലോചന ഇല്ലാതെയാണ് എന്നുമായിരുന്നു ഇസ്മായിലിന്റെ പ്രസ്താവന.

ഇത് അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയ സംസ്ഥാന എക്സിക്യൂട്ടീവ് എൽ ഡി എഫ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഇസ്മായിലിനെ വിലക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News