കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടായരത്തി പതിനേഴിലെ സ്റ്റാഫ് സെലക്ഷന്‍ കമീഷന്റെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

വിവിധ തസ്തികയിലേക്കുള്ള ഓപ്പണ്‍ കംപ്യൂട്ടര്‍ അധിഷ്ഠിത മത്സരപ്പരീക്ഷ മാര്‍ച്ച് മൂന്നുമുതല്‍ 26 വരെ രാജ്യമെങ്ങും നടക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷിക്കാവൂ.

എല്‍ഡിസി/ജെഎസ്എ തസ്തികയില്‍ 898 ഒഴിവും പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടങ് അസിസ്റ്റന്റ് തസ്തികയില്‍ 2359 ഒഴിവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ രണ്ട് ഒഴിവും ഉണ്ടാകും.

2018 ആഗസ്ത് ഒന്നിനകം 18 മുതല്‍ 27 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 12-ാം ക്ളാസ് വിജയിക്കണം. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി)യുടെ ഒഴിവുകളിലേക്ക് സയന്‍സിന് കണക്ക് ഒരു വിഷയമായി 12-ാം ക്ളാസ് വിജയിക്കണം.

മുഴുവന്‍ സ്ത്രീ ഉദ്യോഗാര്‍ഥികളെയും സംവരണത്തിനര്‍ഹരായ എസ്സി/എസ്ടി/ വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളെയും ഫീസില്‍നിന്ന് ഒഴിവാക്കി.

ബംഗളൂരു പോലുള്ള എ ക്ളാസ് നഗരങ്ങളില്‍ 35,000 രൂപവരെ ശമ്പളം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18ന് അഞ്ചു വരെ. http://www.ss.nic.in വെബ്സൈറ്റില്‍ http://www.ss.nic.in>-Apply>CHSL ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 08025502520, 9483862020.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News