പ്രസവ വാര്‍ഡില്‍ നിന്ന് നവജാത ശിശുവിന്റെ ജഡം തെരുവ് നായ കടിച്ചെടുത്തു; സുരക്ഷ ഉറപ്പക്കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവവാര്‍ഡിലാണ് സമൂഹ മനസാക്ഷിയെ നടുക്കിയ സംഭവം. പ്രസവവാര്‍ഡില്‍വെച്ചുതന്നെ മരിച്ച നവജാത ശിശുവിന്‍റെ മൃതദേഹമാണ് നായ കടിച്ചുകൊണ്ടുപൊയത്. വാര്‍ഡില്‍ നിലത്ത് കിടത്തിയിരുന്ന മൃതദേഹം നായ കടിച്ചുകൊണ്ട്
പോവുകയായിരുന്നു.

മഹാതം യാദവ്-ഷീല ദമ്പതികളുടെ പിഞ്ചുപൈതലിനെയാണ് നായ കൊണ്ടുപോയത്. ക‍ഴിഞ്ഞ ദിവസം രാത്രിയിലാണ് ഷീല പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

പക്ഷേ അധികം വൈകാതെ കുട്ടി മരിച്ചു. രാത്രിയില്‍ സ്വദേശത്തേക്ക് പോകുന്ന ബുദ്ധിമുട്ട് ഒ‍ഴിവാക്കാനായി ദമ്പതികളും ബന്ധുക്കളും ആശുപത്രിയില്‍ തന്നെ നില്‍ക്കുകയായിരുന്നു.

പ്രസവവാര്‍ഡില്‍ തന്നെ നിലത്താണ് കുട്ടിയുടെ ജഡം കിടത്തിയിരുന്നത്. ക്ഷീണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ മയങ്ങിയ സമയത്താണ് നായ കുട്ടിയുടെ ജഡം കടിച്ചെടുത്തത്.

മറ്റ് രോഗികളുടെ ബന്ധുക്കള്‍ ബഹളംവെച്ചെങ്കിലും ജഡവുമായി നായ ആശുപത്രിയുടെ ഗേറ്റ് കടന്നുപോയി. നായയുടെ പിന്നാലെ പാഞ്ഞ ജനക്കൂട്ടം ആശുപത്രിക്ക് പുറത്തുനിന്ന് കുട്ടിയുടെ ജഡം വീണ്ടെടുക്കുകയായിരുന്നു.

എന്നാല്‍ കുട്ടിയുടെ ജഡം നായ കടിച്ചെടുത്തതില്‍ തങ്ങള്‍ക്ക് വീ‍ഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മൃതദേഹം സൂക്ഷിക്കാന്‍ ബന്ധുക്കള്‍ക്ക് ക‍ഴിയില്ലെങ്കില്‍ തങ്ങളെ എന്തിന് പ‍ഴിക്കുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ ചോദ്യം.

പ്രസവവാര്‍ഡിലെത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ക‍ഴിയില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News