ഭര്‍ത്താവിന്റെ ചികിത്സക്ക് പണമില്ല; മൂന്നരമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവതി വിറ്റു

ബംഗളൂരു: ഭര്‍ത്താവിന്റെ ചികിത്സക്കായി മൂന്നരമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവതി മക്കളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റു.

ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ബില്ലടയ്ക്കാന്‍ വഴിയില്ലാതെയാണ് യുവതി കുഞ്ഞിനെ വിറ്റത്. ജില്ലാ ശിശുസംരക്ഷണ സെല്ലിന് ലഭിച്ച ഊമക്കത്തില്‍നിന്നാണ് വിവരങ്ങള്‍ പുറംലോകമറിഞ്ഞത്.

ഹാസന്‍ റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന ജ്യോതി എന്ന യുവതിയാണ് 21,000 രൂപയ്ക്ക് തന്റെ ആണ്‍കുഞ്ഞിനെ ഒരു റിട്ടയേഡ് നഴ്‌സിന് വിറ്റത്. നഴ്‌സ് പിന്നീട് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഈ കുഞ്ഞിനെ വില്ക്കുകയാണുണ്ടായത്.

ശിശുസംരക്ഷണ സെല്ലിന് ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതിയും വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോസ്ഥരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബേലൂര്‍ നഗരത്തില്‍നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുട്ടി ഇപ്പോള്‍ കാമധേനു ചൈല്‍ഡ് സെന്ററിന്റെ സംരക്ഷണത്തിന്‍ കീഴിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News