കരിവള്ളൂര്‍ സമരചരിത്ര ചിത്രത്തിന് ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ജ്ജനി

ഇരുപത്തിയൊന്ന് വർഷം മുൻപ് താൻ വരച്ച ചിത്രം അതെ ക്യാൻവാസിൽ പുനർനിർമിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗോവിന്ദൻ കണ്ണപുരം. കരിവെള്ളൂർ സമരത്തിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചിത്രം വീണ്ടും ഒരുക്കുന്നത് .

യൂണിയൻ പുഴക്കരയിൽ നടന്ന പോലീസ് വെടിവെയ്പ്പിൽ സമര പോരാളികൾ വെടിയേറ്റ് വീഴുന്നതും പോലീസ് ഭീകരവാഴ്ചയും എല്ലാം ചുവരിൽ ആലേഖനം ചെയ്‌തിരിക്കുന്നു .

പന്ത്രണ്ട് മണിക്കൂർ എടുത്താണ് ആക്രിലിക്കൽ ചിത്രത്തിന് പുനരാവിഷ്കാരം കൊടുത്തിരിക്കുന്നത്. കരിവെള്ളൂർ സമരത്തിന്റെ മുഖ്യ പരിപാടികളിൽ ഈ ചിത്രം എന്നും സ്ഥാനം പിടിക്കാറുണ്ട് .

കാലപ്പഴക്കത്തിൽ ചിത്രത്തിന്റെ നിറം മങ്ങിയപ്പോഴാണ് ഗോവിന്ദൻ തന്റെ എഴുപതാം വയസിൽ വീണ്ടും കരിവെള്ളൂർ രക്തസാക്ഷി നഗറിൽ എത്തിയത് , തന്റെ എക്കാലത്തെയും മാസ്റ്റർ പീസിന് നിറം പകരാൻ.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ പെയിന്റിംഗ് എക്സിബിഷൻ നടത്തി ശ്രെദ്ധേയനായ ഇദ്ദേഹം അടുത്ത മാസം ഗോവയിൽ പ്രദർശനം നടത്താൻ ഉള്ള തയ്യാറെടുപ്പിൽ ആണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News