കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവച്ച് കൊലപ്പെടുത്തി

കാശ്മീരില്‍ ഭീകരര്‍ തട്ടിയെടുത്ത സൈനികനെ വെടിവച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനിലാണ് ശരീരം മുഴുവനും വെടിയേറ്റ നിലയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.

ഗുറേസ് സെക്ടറില്‍ ജോലി ചെയ്തിരുന്ന ഇന്‍ഫാന്‍ ദറാണ് മരിച്ചതെന്ന് സൈന്യം അറിയിച്ചു.ഷോപ്പിയാനിലെ സെന്‍സെന്‍ സ്വദേശിയാണ് ഇന്‍ഫാന്‍. സംഭവസ്ഥലത്ത് നിന്ന് ഇദേഹത്തിന്റെ കാറും കണ്ടെത്തി.

കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് സൈനികനെ കാണാതായത്.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി കാശ്മീര്‍ പോലീസ് അറിയിച്ചു.

കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി സംഭവത്തെ ശക്തമായി അപലബിച്ചു. കാശ്മീരില്‍ സ്വദേശികളായ സൈനികരെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുന്നത് ഇത് മൂന്നാമത്തെ സംഭവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here