കോഴിക്കോട് മിഠായി തെരുവിലെ വാഹന പ്രവേശനം; വ്യാപാരി വ്യവസായികളുടെ യോഗത്തില്‍ വാക്കേറ്റം

കോഴിക്കോട: മിഠായി തെരുവില്‍ വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി വ്യാപാരി വ്യവസായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വാക്കേറ്റം. വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വ്യാപാരി വ്യവസായി ഏകോപനസമിതി.

എന്നാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സമരം ആരംഭിക്കുമെന്ന നിലപാടിലാണ് ഒരു വിഭാഗം വ്യാപാരികള്‍.നവീകരണം പൂര്‍ത്തിയായി വരുന്ന മിഠായി തെരുവില്‍ വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് കലക്ടറുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി മുഖാമുഖം സംഘടിപ്പിച്ചത്.

എന്നാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്ന് പറഞ്ഞ് സമയകുറവ് മൂലം കലക്ടര്‍ യോഗത്തില്‍ നിന്ന് പോവുകയായിരുന്നു. തുടര്‍ന്നാണ് ഒരു വിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നത്.

എന്നാല്‍ പ്രതിഷേധവുമായി എത്തിയവര്‍ തുടക്കം മുതല്‍ മിഠായി തെരുവ് നവീകരണത്തെ എതിര്‍ക്കുന്നവരാണെന്നും. ഇത്തരക്കാരുടെ ഭീഷണിക്കുമുമ്പില്‍ മുട്ട് മടക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനം പിന്തുണക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. എന്നാല്‍ ഈ നടപടിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ നിരാഹാരസമരം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം വ്യാപാരികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News