ലൊക്കേഷന്‍ ആഘോഷത്തിമിര്‍പ്പില്‍; നിവിന്‍ പോളിയെ കാണാന്‍ നടന്‍ സൂര്യ ലൊക്കേഷനില്‍ എത്തിയതിന് പിന്നിലെന്ത്; സൂര്യയുടെ പ്രതികരണം

കാസര്‍ഗോഡ്: നിവിന്‍ പോളിയെ കാണാന്‍ നടന്‍ സൂര്യ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ എത്തിയതിന് പിന്നിലെന്താണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

കഴിഞ്ഞ ദിവസമായയിരുന്നു നിവിന്‍ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ തമിഴകത്തെ താരദമ്പതികളായ സുര്യയും ഭാര്യ ജ്യോതികയുമാണെത്തിയത്.

.

എന്തിനാണ് ഇരുവരും നിവിന്റെ ചിത്രത്തില്‍ എത്തിയസതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. തികച്ചും സൗഹൃദ സന്ദര്‍ശനം മാത്രമാണ് ഇതെന്ന് സൂര്യ പറഞ്ഞു.ഇതെന്ന് സൂര്യ പറഞ്ഞെങ്കിലും ഇരുവരുടെയും ആരാധകര്‍ ഇത് വിശ്വസിച്ചിട്ടില്ല.

തമിഴില്‍ അരങ്ങേറ്റം കുറിച്ച നിവിനെ കാണാനുള്ള താര ദമ്പതികളുടെ വരവ് വെറുതെയാവില്ലെന്നാണ് വിലയിരുത്തല്‍. ഇന്നലെയായിരുന്നു നിവിന്റെ തകര്‍പ്പന്‍ കിടിലന്‍ മാസ തമിഴ് ചിത്രം റിച്ചിയുടെ ട്രെയിലര്‍ പുറത്തു വന്നതും. ബോബി – സഞ്ജയയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

ചിത്രത്തിലെ നിവിന്‍ പോളിയുടെ കിടിലന്‍ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തു വിട്ടിരുന്നു.അമലാ പോളാണ് നിവിന്റെ നായികയായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News