മകന്‍ മതപുരോഹിതനായി; ദാവൂദ് വിഷാദരോഗിയും

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരമായവിഷാദരോഗത്തിന്‍റെ പിടിയിലെന്ന് റിപ്പോര്‍ട്ട്. മുപ്പത്തൊന്നുകാരനായ മകന്‍ മോയിന്‍ നവാസ്അടുത്തിടെ പിതാവുമായി പിണങ്ങി പൗരോഹിത്യം സ്വീകരിച്ചിരുന്നു.

കറാച്ചിയിലെ ബഹുനിലമാളികയിലെആഢംഭര ജീവിതം ഉപേക്ഷിച്ച് സമീപത്തെ ഒരുപളളിയില്‍
പുരോഹിതനായി മോയിന്‍ ഇപ്പോള്‍ ലളിത ജീവിതംനയിക്കുകയാണ്.

പിതാവിന്‍റെ മാഫിയ ഇടപാടുകളില്‍ മോയിന് കടുത്ത വിയോജിപ്പുണ്ടത്ര.ദാവൂദ് ഇബ്രാഹിമിന് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. ഒരാള്‍ പ്രമുഖ ക്രിക്കറ്റ് താരമായിരുന്ന മിയാന്‍ദാദിന്‍റെ മരുമകളാണ്. മറ്റൊരാളാകട്ടെ അമേരിക്കന്‍ വ്യവസായിയുടെ ഭാര്യയാണ്.

മക്കള്‍ക്കാര്‍ക്കും ദാവൂദിന്‍റെ അധോലോക സാമ്രാജ്യത്തിന്‍റെ പിന്‍മുറക്കാരാകാന്‍ താല്പര്യമില്ല.കുടുംബപ്രശ്നങ്ങള്‍ സൃഷ്ടിച്ച മാനസികഘാതമാണത്രെ ദാവൂദിനെ മാനസിക രോഗിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News