റെക്കോര്‍ഡുകള്‍ കടപുഴകി വീഴുന്നു; കോഹ്ലിക്ക് പത്തൊന്‍പതാം ടെസ്റ്റ് സെഞ്ചുറി

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സെഞ്ചുറി. ഇതോടെ കൊഹ്ലിക്ക് ടെസ്‌ററില്‍ പത്തൊന്‍പത് സെഞ്ചുറികളായി.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന എന്ന റിക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തം. ഗാവാസ്‌കറിന്റെ 11 സെഞ്ചുറികള്‍ എന്ന റിക്കോര്‍ഡാണ് കൊഹ്ലി മറികടന്നത്.

പന്ത്രണ്ട് സെഞ്ചുറികളാണ് കൊഹ്ലി ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത ശേഷം നേടിയത്. 2017 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും അധികം സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോഹ്ലിക്കാണ്. 2017 ല്‍ പത്ത് സെഞ്ചുറികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News